എല്ലാ മനുഷ്യരിലും സാഹിത്യമുണ്ടെന്നും അത് പരിപോഷിപ്പിച്ചെടുക്കുമ്പോഴാണ് ഒരാൾ സാഹിത്യകാരനായി മാറുന്നത് എന്നും ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് പ്രശസ്ത സാഹിത്യകാരൻ ഡോ. പ്രഭാകരൻ പഴശ്ശി പ്രസ്താവിച്ചു.
തൃശ്ശൂർ സാഹിത്യവേദിയുടെയും ഇരിഞ്ഞാലക്കുട മഹാത്മാ ലൈബ്രറി യുടെയും ആഭിമുഖ്യത്തിൽ ഇരിഞ്ഞാലക്കുട ബാബുരാജ് രചിച്ച “കുളവാഴകൾ” എന്ന കഥാസമാഹാരത്തെക്കുറിച്ച് ചർച്ച നടന്നു. എല്ലാ മനുഷ്യരിലും സാഹിത്യമുണ്ടെന്നും അത് പരിപോഷിപ്പിച്ചെടുക്കുമ്പോഴാണ് ഒരാൾ സാഹിത്യകാരനായി മാറുന്നത് എന്നും ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് പ്രശസ്ത സാഹിത്യകാരൻ ഡോ. പ്രഭാകരൻ പഴശ്ശി പ്രസ്താവിച്ചു. പ്രൊഫ. സാവിത്രി ലക്ഷ്മണൻ മുഖ്യപ്രഭാഷണം നടത്തി. കൃഷ്ണകുമാർ മാപ്രാണം അദ്ധ്യക്ഷത വഹിച്ചു. വി യു സുരേന്ദ്രൻ, അഡ്വ. അജയ്കുമാർ, മോഹനൻമാസ്റ്റർ, സിനി കെ ഗോവിന്ദ്, സി വി ശ്രീലത, ജയലക്ഷ്മിടീച്ചർ, സലി, രഹ്ന സുൽത്താന, അരുൺ ഗാന്ധി ഗ്രാം, ഇരിഞ്ഞാലക്കുട ബാബുരാജ് എന്നിവർ സംസാരിച്ചു.