Channel 17

live

channel17 live

സാഹിത്യസദസ്സ് ഒരുക്കിക്കൊണ്ട് ലിറ്റിൽ ഫ്ലവർ കോൺവെന്റ് എൽ പി സ്കൂളിലെ വായനാദിനാഘോഷം

ഇരിഞ്ഞാലക്കുട ലിറ്റിൽ ഫ്ലവർ എൽ പി സ്കൂളിലെ വായനാദിനാഘോഷം ഗാന രചയിതാവും ഗ്രന്ഥകർത്താവും ആയ ഡോക്ടർ ഫാദർ ജോർജ് നെരേ പറമ്പിൽ, കവിയും കഥാകൃത്തും സിനിമ പ്രവർത്തകനുമായ രാധാകൃഷ്ണൻ വെട്ടത്ത്, തിരക്കഥാകൃത്തും സംസ്ഥാന അവാർഡ് ജേതാവുമായ കെ വേണുഗോപാൽഎന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. സാഹിത്യ സദസ്സിൽ പിടിഎ പ്രസിഡൻറ് തോംസൺ ചിരിയങ്കണ്ടത്ത് അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ റിനറ്റ് സ്വാഗതമേകി.കുട്ടികളുടെ കലാപരിപാടികളും തുടർന്ന് കുട്ടികളും സാഹിത്യകാരന്മാരുമായി നടത്തിയ സംവാദവും ഏറെ ശ്രദ്ധേയമായി.സാഹിത്യകാരന്മാരുടെ സ്വന്തം രചനകളും ഓർമ്മകളും പങ്കുവെച്ചു. ഈ സാഹിത്യ സദസ്സ് കുട്ടികൾക്ക് വായനയ്ക്ക് ഏറെ പ്രചോദനമായി.യോഗത്തിന് എൽസി ജോബി നന്ദി പറഞ്ഞു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!