യൂണിയൻ പ്രസിഡന്റ് സ. പി പി പോളിന്റെ അധ്യക്ഷതയിൽ സിപിഐഎം ഏരിയ സെക്രട്ടറി സഖാവ് കെ എസ് അശോകൻ, ഉദ്ഘാടനം ചെയ്തു.
ചാലക്കുടി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ചേർന്ന് അനുമോദനയോഗം ചാലക്കുടിയിൽ നിന്നും മാള തുരുത്തി പുറത്തേക്ക് പോകുന്ന മിഷാൽ ബസ്സിൽ യാത്ര ചെയ്തിരുന്ന യാത്രക്കാരനായ സുബ്രഹ്മണ്യൻ പെട്ടെന്ന് ദേഹസ്വാസ്ഥ്യം അനുഭവപ്പെടുകയും, യാത്രക്കാർ കണ്ടക്ടറെ അറിയിച്ച്തനുസരിച്ച്, കണ്ടക്ടർ ഡ്രൈവർക്ക് അടിയന്തിരമായി നിർദ്ദേശം നൽകുകയുണ്ടായി, യാത്രക്കാര് അടക്കം മാള ഗുരു ധർമ്മ മിഷൻ ആശുപത്രിയിൽ അതി സാഹസികമായി എത്തിച്ചതിനാൽ അദ്ദേഹത്തിന്തിന്റെ ജീവൻ നിലനിർത്താൻ സാധിക്കുകയും, ധീരമായി ഇടപെട്ട ബസ്സിലെ ഡ്രൈവർ എ എസ് സജിത്തിനെയും, കണ്ടക്ടർ വി ആർ വിനുവിനെയും,പ്രൈവറ്റ് ബസ് തൊഴിലാളി യൂണിയൻ സിഐടിയൂ വിന്റെ നേതൃത്വത്തിൽ ആദരവ് നൽകി,ഷാൾ അണിയിച്ച് അനുമോദിക്കുകയുണ്ടായി, യൂണിയൻ പ്രസിഡന്റ് സ. പി പി പോളിന്റെ അധ്യക്ഷതയിൽ സിപിഐഎം ഏരിയ സെക്രട്ടറി സഖാവ് കെ എസ് അശോകൻ, ഉദ്ഘാടനം ചെയ്തു യൂണിയൻ ഏരിയ സെക്രട്ടറി സഖാവ് ജി. രാധാകൃഷ്ണൻ സ്വാഗതം ആശംസിച്ചു, സഖാക്കൾ പി എം ശ്രീധരൻ, കെ ഐ അജിതൻ, പ്രൈവറ്റ് ബസ് ഉടമ യൂണിയനെ പ്രതിനിതീകരിച്ച് എ ടി ഷിബു, മിൻഹാജ്, കെ പി ഗോപി, പിഡി ആന്റോ, വി ആർ വേണുഗോപാൽ, എന്നിവർ ആശംസകൾ അർപ്പിച്ചു യൂണിയൻ നൽകിയ സ്വീകരണത്തിന് കണ്ടക്ടർ വിനുവും ഡ്രൈവർ സജിത്തും മറുപടി ആശംസിച്ച് സംസാരിക്കുകയുണ്ടായി ,ഏരിയ ട്രഷറർ ലിസൻ മാടാനി നന്ദി ആശംസിച്ചു.