Channel 17

live

channel17 live

സിനിമവെറും കച്ചവടമാകരുത്: കമൽ

ഇരിങ്ങാലക്കുട: സമൂഹത്തെ തിരുത്തുന്നതിൽ ഒരു കാലഘട്ടത്തിൽ മലയാള സിനിമകൾ വഹിച്ച പങ്ക് വളരെ വലുതായിരുന്നെന്നും ഇന്ന് സമൂഹത്തിൽ നടക്കുന്ന തിൻമകൾക്ക് പ്രോത്സാഹനം നൽകും വിധത്തിലേക്ക് അത് മാറിയിട്ടുണ്ടെന്നത് യാഥാർത്ഥ്യമാണെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകൻ കമൽ അഭിപ്രായപ്പെട്ടു. പുതിയ പല മലയാള സിനിമകളും കോടി ക്ലബിൽ ഇടം പിടിച്ചെന്ന് പറയുമ്പോൾ അതെത്രമാത്രം പുതുതലമുറയെ തിരുത്തിയെന്ന് പരിശോധിക്കന്നമെന്നും കൂട്ടിച്ചേർത്തു .സാമൂഹിക വിപത്തുകൾക്ക് ആക്കം കൂട്ടുന്ന സിനിമകൾ ചെയ്യില്ല എന്ന് അഭിപ്രായം പറയുവാൻ അഭിനേതാക്കളും താറാകണം ലഹരി വിപത്തിനെതിരെ ഇരിങ്ങാലക്കുടയിൽ നടന്ന വിദ്യാർത്ഥി യുവജന മഹിള സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിയുൾപ്പെടെ എല്ലാവിധ മാഫിയകൾക്കുമെതിരെ ജാഗരൂകരാകണം കരുതലോടെ ഇടപെട്ടില്ലെങ്കിൽ ഭാവി കേരളത്തെപ്പറ്റിയുള്ള നമ്മുടെ മോഹങ്ങൾ വലിയ അർത്ഥമില്ലാത്തതാകുമെന്നും പറഞ്ഞു.
കേരള മഹിള സംഘം മണ്ഡലം സെക്രട്ടറി അൽഫോൺതോമസ് അദ്ധ്യക്ഷത വഹിച്ചു. സംവിധായകൻ പ്രേമംലാൽ, സാംസ്കാരിക പ്രവർത്തക യമുനവർമ്മ,കേരള ഫീഡ്സ് ചെയർമാൻ കെ.ശ്രീകുമാർ, സി പി ഐ മണ്ഡലം സെക്രട്ടറി പി.മണി, അസി: സെക്രട്ടറി എൻ.കെ ഉദയ പ്രകാശ്, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ , കേരള മഹിള സംഘം സംസ്ഥാന കമ്മിറ്റി അംഗം അനിത രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. എഐവൈഎഫ് മണ്ഡലം സെക്രട്ടറി ടി.വി വിബിൻ സ്വാഗതവും പി.വി വിഘ്നേഷ് നന്ദിയും പറഞ്ഞു.എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം മിഥുൻ പോട്ടക്കാരൻ, കേരള മഹിള സംഘം സുമതി തിലകൻ എ ഐ വൈ എഫ് മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണു ശങ്കർ, ജില്ല കമ്മിറ്റി അംഗങ്ങളായ ശ്യാംകുമാർ പി.എസ്, ഗിൽഡ പ്രേമൻ, എഐഎസ്എഫ് മണ്ഡലം പ്രസിഡന്റ് ജിബിൻ ജോസ് എന്നിവർ നേതൃത്വം നൽകി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!