കല്ലേറ്റുംകര സഹകരണ ബാങ്കിന്റെ വല്ലക്കുന്ന് ബ്രാഞ്ചിൽ സിപോം വളങ്ങളുടെ വിതരണോദ്ഘാടനം സഹകരണ ഇൻസ്പെക്ടർ ശ്രീ. ധനൂപ്.എം.എസ് നിർവഹിച്ചു.
കല്ലേറ്റുംകര സഹകരണ ബാങ്ക് വല്ലക്കുന്ന് ബ്രാഞ്ചിൽ കയർ ബോർഡ് ജൈവവള ഏജൻസി ആരംഭിച്ചു ഭാരത സർക്കാർ സ്ഥാപനമായ കയർ ബോർഡിന്റെ ജൈവവള ഉല്പാദകരായ ഹിന്ദുസ്ഥാൻ അഗ്രോ ഓർഗാനിക്ക് കമ്പനിയുടെ അംഗീകൃത ഏജൻസിയായി തിരെഞ്ഞെടുക്കപ്പെട്ട കല്ലേറ്റുംകര സഹകരണ ബാങ്കിന്റെ വല്ലക്കുന്ന് ബ്രാഞ്ചിൽ സിപോം വളങ്ങളുടെ വിതരണോദ്ഘാടനം സഹകരണ ഇൻസ്പെക്ടർ ശ്രീ. ധനൂപ്.എം.എസ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ശ്രീ.എൻ.കെ ജോസഫ്അ ദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കയർ ബോർഡ് പ്രതിനിധി ശ്രീ.സന്തോഷ് , ശ്രീ കെ കെ പോളി, ശ്രീ.ടി.എ.ജോസ് മാസ്റ്റർ, ശ്രീമതി കെ.ലത, ശ്രീമതി വത്സല രവീന്ദ്രൻ ശ്രീമതി മോളി ജോസ്, ശ്രീമതി വിജയലക്ഷ്മി മുകുന്ദൻ, ശ്രീ. ജനാർദ്ദനൻ പാലയ്ക്കൽ, ശ്രീ. കെ.ആർ രാജൻ, ശ്രീ. ജിയോ തെക്കേത്തല, ശ്രീമതി കെ.യു ബീന എന്നിവർ പ്രസംഗിച്ചു. സീപോം വളങ്ങൾക്ക് 30 മുതൽ 60
ശതമാനം വരെ ഡിസ്ക്കൗണ്ട് അനുവദിക്കുന്നുണ്ട്.