ഇരിങ്ങാലക്കുട നഗരസഭയെ ശുചിത്വ നഗരസഭയായി നഗരസഭ ചെയർപേഴ്‌സൺ മേരിക്കുട്ടി ജോയ് പ്രഖ്യാപിച്ചു. നഗരസഭയിലെ നാൽപത്തിയൊന്ന് വാർഡുകളിലെയും ഏറ്റവും മികച്ച രീതിയിൽ മാലിന്യം കൈകാര്യം ചെയ്യുകയും ഹരിതകർമ്മസേനക്ക് കൃത്യമായി യൂസർ ഫീ നൽകി അജൈവമാലിന്യങ്ങൾ കൈമാറുകയും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുന്ന വീട്ടുടമയെ സർട്ടിഫിക്കറ്റ് നൽകി പൊന്നാടയണിച്ച് ആദരിച്ചു.
നഗരസഭ ടൗൺഹാളിൽ നടന്ന ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ അംബിക പള്ളിപ്പുറത്ത് അധ്യക്ഷത വഹിച്ചു. വികസനകാര്യ സറ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ ഫെനി എബിൻ വെള്ളാനിക്കാരൻ, കൗൺസിലർമാരായ സന്തോഷ്, പി.ടി ജോർജ്ജ്, ടി.വി ചാർലി, ബിജു പോൾ അക്കരക്കാരൻ, സതി സുബ്രഹ്മണ്യൻ, നഗരസഭ സെക്രട്ടറി എം.എച്ച് ഷാജി, ആരോഗ്യ വിഭാഗം ജീവനക്കാർ, ഹരിതകർമ്മസേന പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.