ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വത്തിന്റെ സഹായത്തോടെ ഇരിങ്ങാലക്കുട കൂടിയാട്ട ആസ്വാദക സംഘത്തിന്റെ നേതൃത്വത്തിൽ ക്ഷേത്രം കൂത്തമ്പലത്തിൽ സുഭദ്രാദധനഞ്ജയം കൂടിയാട്ടം തുടങ്ങി. കുലശേഖര വർമ്മൻ രചിച്ച പാരമ്പര്യ ആട്ടപ്രകാരത്തോടു കൂടിയ സുഭദ്രാധനഞ്ജയം കൂടിയാട്ടത്തിൽ തിങ്കളാഴ്ച ‘ധനഞ്ജയന്റെ പുറപ്പാട്’ എന്ന ഭാഗം അരങ്ങേറി.
തീർത്ഥയാത്ര നടത്തി ഭാരത വർഷം മുഴുവൻ സഞ്ചരിച്ച അർജുനൻ ദ്വാരകയിൽ ചെന്ന് ശ്രീകൃഷ്ണനെ കണ്ടു സുഭദ്രയെ വിവാഹം ചെയ്യാനുള്ള അനുവാദം വാങ്ങുന്നതാണ് കഥാസന്ദർഭം.അമ്മന്നൂർ മാധവ ചാക്യാർ അർജ്ജുനനായി രംഗത്തുവന്നു.
പി കെ ഹരീഷ് നമ്പ്യാരും നേപത്ഥ്യ ജിനേഷ് നമ്പ്യാരും മിഴാവിലും ഇന്ദിര നങ്ങ്യാരും ദേവി നങ്ങ്യാരും താളത്തിലും അജയൻ മാരാർ ഇടയ്ക്കയിലും രംഗത്തെത്തി. കലാമണ്ഡലം സതീശൻ ചുട്ടി കുത്തി.