ചാലക്കുടി :സെക്രെഡ് ഹാർട്ട് കോളേജ് എൻ. എസ്. എസ് 76, 84 യൂണിറ്റ്കളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിൽ സ്വാഭാവിക വനസംരക്ഷകനുള്ള ദേശീയ അവാർഡ് ജേതാവ് വി. കെ. ശ്രീധരൻ വൃക്ഷ തൈ നടുകയും ക്ലാസ്സ് എടുക്കുകയും ചെയ്തു.പ്രിൻസിപ്പൽ ഡോ. സി. ഐറിൻ അധ്യക്ഷത വഹിച്ചു.ഗണിത ശാസ്ത്ര വിഭാഗം മേധാവി സ്മിത ഡേവീസ് സംസാരിച്ചു.സുഗത കുമാരി നവതി സ്മരണാഞ്ജലിയുടെ ഭാഗമായി ഇൻസ്പയർ ഇന്ത്യ യുടെ സഹകരണത്തോടുകൂടി പരിസ്ഥിതി ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ ആവശ്യകതയും പ്രാധാന്യവും വിദ്യാർഥികളിൽ എത്തിക്കുന്നതിന്റെ ഭാഗമായി ഗജേന്ദ്രൻ വാവ സംവിധാനം ചെയ്ത അമ്മു എന്ന ഹ്രസ്വ ചലച്ചിത്രം പ്രദർശിപ്പിച്ചു.എൻ. എസ്. എസ് വോളണ്ടിയർമാരായ ഗൗരി സ്വാഗതവും ആഷിമ ഷിബു നന്ദിയും പറഞ്ഞു. വിവിധ വകുപ്പുകളിലെ മേധാവികൾക്കും വിദ്യാർഥികൾക്കും വൃക്ഷ തയ്കൾ വിതരണം ചെയ്തു.പ്രോഗ്രാം ഓഫീസർമാരായ ഡോ. വിജിത, നോബിൾ മറ്റ് അധ്യാപകർ എന്നിവർ നേതൃത്വം നൽകി.
സെക്രെഡ് ഹാർട്ട് കോളേജ് സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിൽ സ്വാഭാവിക വനസംരക്ഷകനുള്ള ദേശീയ അവാർഡ് ജേതാവ് വി. കെ. ശ്രീധരൻ വൃക്ഷ തൈ നടുകയും ക്ലാസ്സ് എടുക്കുകയും ചെയ്തു
