Channel 17

live

channel17 live

സെന്റ് ജെയിംസ് മെഡിക്കൽ അക്കാദമിയിൽ ബിരുദധാന ചടങ്ങ് സംഘടിപ്പിച്ചു

സെൻറ് ജെയിംസ് മെഡിക്കൽ അക്കാദമിയിൽ 2023 സെപ്തംബർ 29 ന് ബിരുദധാന ചടങ്ങ് സംഘടിപ്പിച്ചു.

ചാലക്കുടി : സെൻറ് ജെയിംസ് മെഡിക്കൽ അക്കാദമിയിൽ 2023 സെപ്തംബർ 29 ന് ബിരുദധാന ചടങ്ങ് സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 2:30ന് ആരംഭിച്ച ചടങ്ങിൽ വെ. റവ. മോൺ. ജോസ് മാളിയേക്കൽ ( വികാരി ജനറൽ, ഇരിങ്ങാലക്കുട രൂപത, പ്രസിഡൻറ്, സെൻറ് ജെയിംസ് ഹോസ്പിറ്റൽ ട്രസ്റ്റ് ) അധ്യക്ഷത വഹിച്ചു. മാർ പോളി കണ്ണൂക്കാടൻ ( മെത്രാൻ, ഇരിങ്ങാലക്കുട രൂപത, രക്ഷാധികാരി, സെൻറ് ജെയിംസ് ഹോസ്പിറ്റൽ ട്രസ്റ്റ് ) ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഡോ. ബെറ്റി പി. കുഞ്ഞുമോൻ ( അസോസിയേറ്റ് പ്രൊഫസർ, ഗവ. കോളേജ് ഓഫ് നഴ്സിംഗ്, കോട്ടയം ) , ഡോ. സിസ്. ബെറ്റി കാർള ( ഡയറക്ടർ, സെൻറ് ജോസഫ്സ് കോളേജ് ഓഫ് ഫാർമസി, ചേർത്തല ) എന്നിവർ വിശിഷ്ടാതിഥികളായി. മെഡിക്കൽ അക്കാദമിയുടെ പ്രവർത്തന മികവിനെ കുറിച്ച് ഡോ. സിസ്. തെരേസ് എസ്. ഐ. സി. ( പ്രിൻസിപ്പാൾ, സെൻറ് ജെയിംസ് കോളേജ് ഓഫ് നഴ്സിംഗ് ) സംക്ഷിപ്തരൂപം അവതരിപ്പിച്ചു.

പ്രൊഫ. ഡോ. കെ. കൃഷ്ണകുമാർ ( പ്രിൻസിപ്പാൾ, സെൻറ് ജെയിംസ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് ) എം ഫാം , ബി ഫാം , ഫാം ഡി , ഫാം ഡി പി.ബി. വിദ്യാർത്ഥികൾക്കും, ഡോ. സിസ്. തെരേസ് എസ്. ഐ. സി. , ബി.എസ്.സി. നഴ്സിംഗ് , പോസ്റ്റ് ബി.എസ്.സി. നഴ്സിംഗ് എന്നീ വിദ്യാർത്ഥികൾക്കും പ്രതിജ്ഞ ചൊല്ലി കൊടുത്തു. റവ. ഡോ. ആൻറു ആലപ്പാടൻ ( ഡയറക്ടർ, സെൻറ് ജെയിംസ് മെഡിക്കൽ അക്കാദമി ) , റവ. ഫാ. മനോജ് മേക്കടത്ത് ( അസോസിയേറ്റ് ഡയറക്ടർ, സെൻറ് ജെയിംസ് മെഡിക്കൽ അക്കാദമി ) എന്നിവർ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. പ്രൊഫ. ഡോ. കെ. കൃഷ്ണകുമാർ സ്വാഗതം അർപ്പിച്ച വേദിയിൽ മിസ്സിസ് ജിഞ്ചു ബാസ്റ്റിൻ ( അസോസിയേറ്റ് പ്രൊഫസർ, സെൻറ് ജെയിംസ് കോളേജ് ഓഫ് നഴ്സിംഗ് ) നന്ദി പ്രകാശിപ്പിച്ചു. ദേശീയ ഗാനത്തോടുകൂടി ബിരുദധാന ചടങ്ങ് സമാപിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!