Channel 17

live

channel17 live

സെന്റ് ജെയിംസ് സ്‌കൂൾ ഓഫ് നഴ്‌സിങ്ങിൽ ദീപം തെളിയിക്കൽ

ചാലക്കുടി : സെൻ്റ് ജെയിംസ് സ്‌കൂൾ ഓഫ് നഴ്‌സിങ്ങിലെ 31-ാം ബാച്ച് വിദ്യാർത്ഥിനികളുടെ ദീപം തെളിയിക്കൽ ചടങ്ങും, 27-ാം ബാച്ച് നഴ്‌സിങ്ങ് വിദ്യാർത്ഥിനികളുടെ സർട്ടിഫിക്കറ്റ് വിതരണവും നടന്നു. ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും വിദ്യാർത്ഥിനികളെ അഭിസംബോധന ചെയ്യുകയും ചെയ്‌തു. സെന്റ് ജെയിംസ് ഹോസ്‌പിറ്റൽ ട്രസ്റ്റ് പ്രസിഡൻ്റ് വെ. റവ. മോൺ. ജോസ് മാളിയേക്കൽ അദ്ധ്യക്ഷപ്രസംഗം നടത്തി. സെൻ്റ് ജെയിംസ് ഹോസ്‌പിറ്റൽ ആൻഡ് മെഡിക്കൽ അക്കാഡമി ഡയറക്‌ടർ റവ. ഡോ. ആൻ് ആലപ്പാടൻ വിദ്യാർത്ഥിനികൾക്ക് സന്ദേശം നല്‌കി. അസോസിയേറ്റ് ഡയറക്ടർ ഫാദർ മനോജ് മേക്കാടത്ത് വിദ്യാർത്ഥിനികൾക്ക് ആശംസകൾ നേർന്നു. നഴ്‌സിംഗ് സ്‌കൂൾ പ്രിൻസിപ്പൽ സി. റീമ സി.എം.സി., സി. റുബീന എസ്.ഡി. എന്നിവർ കുട്ടികൾക്ക് ദീപം തെളിയിച്ചു കൊടുക്കുകയും, സത്യപ്രതിജ്ഞ ചൊല്ലികൊടുക്കുകയും ചെയ്തു‌. ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ശ്രീമതി റിമ. സി.ഐ സ്വാഗതവും, നഴ്സിംഗ് ട്യൂട്ടർ ശ്രീമതി ജെസി. പി.ജെ നന്ദി പ്രകാശനവും നടത്തി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!