Channel 17

live

channel17 live

സെന്റ് ജോസഫ്സ് ഓട്ടോണോമസ് കോളേജ് ഇരിങ്ങാലക്കുടയിൽ ദ്വിദിന ശില്പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ജീവശാസ്ത്ര മേഖലയിലെ വിവിധ മുന്നേറ്റങ്ങൾ പരിചയപ്പെടുത്തുന്നതിനായി, ഇന്ത്യൻ സയൻസ് അക്കാദമികളുടെ സഹകരണത്തോടെ സെന്റ് ജോസഫ്സ് ഓട്ടോണോമസ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗം ജൂലൈ 4,5 തിയ്യതികളിൽ ആയി സംഘടിപ്പിക്കുന്ന ദ്വിദിന ശില്പശാല ഇന്ന് ആരംഭം കുറിച്ചു. പത്മഭൂഷൺ ഫാ.ഗബ്രിയേൽ മെമ്മോറിയൽ റിസർച്ച് സെമിനാർ ഹാളിൽ വച്ച് പ്രിൻസിപ്പൽ ഡോ. സി ബ്ലെസി അധ്യക്ഷത വഹിച്ച ശില്പശാല, തിരുവനന്തപുരം ഐസറിലെ ഡെപ്യൂട്ടി ഡയറക്ടർ പ്രൊഫ. എസ്. മൂർത്തി ശ്രീനിവാസുല ഉദ്ഘാടനം ചെയ്തു. ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ബയോകെമിസ്ട്രി വിഭാഗം പ്രൊഫസർ സതീസ് സി രാഘവൻ കൺവീനർ ആയിരിക്കുന്ന ഈ ശില്പശാലയിൽ
പ്രൊഫ. എൻ. ബി. രാമചന്ദ്ര, പ്രൊഫ. എസ്. മൂർത്തി ശ്രീനിവാസുല എന്നിവർ വിവിധ വിഷയങ്ങൾ ഇന്ന് ചർച്ച ചെയ്തു. നാളെ പ്രൊഫസർ സതീസ് സി രാഘവൻ, പ്രൊഫ. ഐ.എസ്. ബ്രൈറ്റ് സിംഗ് എന്നിവരായിരിക്കും ശില്പശാല നയിക്കുന്നത്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!