Channel 17

live

channel17 live

സെന്റ് തോമസ് കത്തീഡ്രൽ ദുക്റാന തിരുനാൾ 2024 സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ ഇടവക മദ്ധ്യസ്ഥനായ വി. തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ 2024 ജൂലായ് 3-ാം തിയതി ഊട്ടുനേർച്ചയോടെ സമുചിതമായി ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. 501 പേർ അംഗങ്ങളായി വളന്റിയർ കമ്മിറ്റി രൂപീകരിച്ചു. ദുക്റാന തിരുനാളിൻ്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ജൂൺ 5-ാം തിയതി രാവിലെ 8.30 ന് കത്തീഡ്രൽ വികാരി റവ. ഫാ. പ്രൊഫ. ഡോ. ലാസർ കുറ്റിക്കാടൻ നിർവ്വഹിച്ചു. തിരുനാൾ ജനറൽ കൺവീനറും, കൈക്കാരനുമായ ജോബി അക്കരക്കാരൻ, കൈക്കാരൻമാരായ ആൻ്റണി ജോൺ കണ്ടംകുളത്തി, ലിംസൺ ഊക്കൻ, ബ്രിസ്റ്റോ വിൻസൻ്റ് എലുവത്തിങ്കൽ, തിരുനാൾ ജനറൽ കൺവീനർമാരായ ചിഞ്ചു ആന്റോ ചേറ്റുപുഴക്കാരൻ, ജോസ് മംഗലത്തുപറമ്പിൽ, പൗലോസ് താണിശ്ശേരിക്കാരൻ, ജോസ് മാമ്പിള്ളി, പബ്ലിസിറ്റി കൺവീനർ അഗസ്റ്റിൻ കോളേങ്ങാടൻ, ജോയിന്റ് കൺവീനർ വിനു ആൻ്റണി അക്കരക്കാരൻ, വിവിധ കമ്മറ്റി കൺവീനർമാർ, ജോ. കൺവീനർമാർ എന്നിവരും ഇടവകാംഗങ്ങളും സന്നിഹിതരായിരുന്നു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!