ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ ഇടവക മദ്ധ്യസ്ഥനായ വി. തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ 2024 ജൂലായ് 3-ാം തിയതി ഊട്ടുനേർച്ചയോടെ സമുചിതമായി ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ദുക്റാന തിരുനാളിൻറെ കൊടിയേറ്റം ജൂൺ 24-ാം തിയതി തിങ്കളാഴ്ച്ച വൈകീട്ട് 5.30 ന് ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ വെരി. റവ. മോൺ. വിൽസൺ ഈരത്തറ നിർവ്വഹിച്ചു. വികാരി വെരി. റവ. ഡോ. പ്രൊഫ. ലാസർ കുറ്റിക്കാടൻ, അസിസ്റ്റൻ്റ് വികാരിമാരായ ഫാ. ഹാലിറ്റ് തുലാപറമ്പൻ, ഫാ. ഗ്ലിഡിൻ പഞ്ഞിക്കാരൻ, ഫാ. ജോസഫ് പയ്യപ്പിള്ളി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. തിരുനാൾ ജനറൽ കൺവീനറും, കൈക്കാരനുമായ ജോബി അക്കരക്കാരൻ, കൈക്കാരൻമാരായ ആൻ്റണി ജോൺ കണ്ടംകുളത്തി, ലിംസൺ ഊക്കൻ, ബ്രിസ്റ്റോ വിൻസൻ്റ് എലുവത്തിങ്കൽ തിരുനാൾ ജോ. കൺവീനർമാരായ ചിഞ്ചു ആന്റോ ചേറ്റുപുഴക്കാരൻ, ജോസ് മംഗലത്തുപറമ്പിൽ, പൗലോസ് താണിശ്ശേരിക്കാരൻ, ജോസ് മാമ്പിള്ളി, കേന്ദ്രസമിതി പ്രസിഡൻ്റ് ജോമി ചേറ്റുപുഴക്കാരൻ, മറ്റു കമ്മിറ്റി കൺവീനർമാർ, ഇടവകജനങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
സെന്റ് തോമസ് കത്തീഡ്രൽ ദുക്റാന തിരുനാൾ 2024 കൊടിയേറ്റം
