Channel 17

live

channel17 live

സെന്റ് തോമസ് ഡേ ആഘോഷിച്ചു

കൊരട്ടി സെന്റ് മേരീസ്‌ ഫോറോനാ പള്ളിയിൽ കുടുംബ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ സെന്റ് തോമസ് ഡേ ആഘോഷിച്ചു. ഫോറോനാ വികാരിയും ഫാമിലി യൂണിയൻ ചെയർമാനും, വിശ്വാസികളുടെ ആദ്ധ്യത്മിക ഗുരുവുമായ പെരിയ ബഹുമാനപെട്ട ഫാദർ ജോസ് ഇടശ്ശേരി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ഫാമിലി യൂണിയൻ വൈസ് ചെയർമാൻ പ്രഫ് ഡോ ജോജോ നാല്പാട്ട് സ്വാഗതം പറഞ്ഞു. കൈക്കാരൻ മാരായ ശ്രീ ജോഫി ആന്റണി, ശ്രീ ജൂലിയസ് വെളിയത്ത്, പ്രൊമോട്ടർ സിസ്റ്റർ എലിസബത്ത്, ട്രഷറർ അഡ്വ ആൽബിൻ പൗലോസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജോയിന്റ് സെക്രട്ടറി ശ്രീമതി ജിനി ആന്റണി, ജോയിന്റ് കൺവീനർ ശ്രീമതി ഷീന അഗസ്റ്റിൻ, സെക്രട്ടറി ശ്രീമതി വത്സ സണ്ണി എന്നിവർ ഈശ്വര പ്രാർത്ഥന ആലപിച്ചു. ജനറൽ സെക്രട്ടറി ശ്രീമതി വത്സ സണ്ണി യോഗത്തിന് നന്ദി പറഞ്ഞു. ജോയിന്റ് കൺവീനർമാരായ തോമസ് വാരാനാട്ട്, ശ്രീമതി ഷീന ആഗസ്റ്റിൻ, സഹ വികാരി മാരായ ഫദർ ഷിബു ചാത്തനാട്ട്, ഫാദർ പ്രവീൺ വെള്ളാട്ടുപ്പറമ്പിൽ, ഫാദർ ജോമി പേരിയപ്പാടൻ, ഫാദർ പോൾ കല്ലൂക്കാരൻ തുടങ്ങിയവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. 41 കുടുംബ യൂണിറ്റുകളിൽ നിന്നായി മാർഗം കളി, സ്കിറ്റ്, ടാബ്‌ലോ, ഗ്രൂപ്പ്‌ ഡാൻസ്, മോണോ ആക്ട്, സംഘഗാനം തുടങ്ങിയ 40 ൽ അധികം മാർ തോമ അനുസ്മരണ കലാരൂപങ്ങൾ അവതരിപ്പിച്ചു. കലാപരിപാടികൾ ഉയർന്ന നിലവാരം പുലർത്തി. പങ്കെടുത്ത എല്ലാ യൂണിറ്റുകൾക്കും പ്രശസ്തി പത്രവും മികച്ച അവതരണങ്ങൾക്ക് ക്യാഷ്‌ അവാർഡും നൽകി അനുമോദിച്ചു. ആയിരത്തോളം വിശ്വാസികൾ പങ്കെടുത്തു. ഏവർക്കും പ്രോഗ്രാം വ്യത്യസ്തമായ അനുഭവമായി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!