വിശ്വകർമ്മ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ചാലക്കുടി താലൂക്ക് തലത്തിൽ നടന്ന വിശ്വകർമ്മ ദിനം ചാലക്കുടിയിൽ ആഘോഷിച്ചു.
വിശ്വകർമ്മ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ചാലക്കുടി താലൂക്ക് തലത്തിൽ നടന്ന വിശ്വകർമ്മ ദിനം ചാലക്കുടിയിൽ ആഘോഷിച്ചു.രാവിലെ 10ന് സൗത്ത് ജഗ്ഷനിൽ പതാക ഉയർത്തി .ഉച്ചക്ക് 3 മണിക്ക് വർണാഭമായ ഘോഷയാത്ര നോർത്ത് ബസ്റ്റാൻ്റിൽ നിന്നും ആരംഭിച്ച് സൗത്ത് തിരിഞ്ഞ് ചാലക്കുടി മർച്ചൻ്റ് ജൂബിലിഹാളിൽ എത്തിച്ചേർന്നു.തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ താലൂക്ക്, പ്രസിഡൻ്റ് ശ്രീ, VD ഗോപി അധ്യക്ഷത വഹിച്ചു. VSS ചാലക്കുടി നിയോജക മണ്ഡലം പ്രസിഡൻ്റ് ശ്രീ, VA ഷൺമുഖൻ സ്വാഗതം പറഞ്ഞു.ബഹു,ചാലക്കുടി MLA ശ്രീ, സനീഷ് കുമാർ ജോസഫ് പൊതുസമ്മേളനംഉദ്ഘാടനം നിർവ്വഹിച്ചു സംസാരിച്ചു.യോഗത്തിൽ ചാലക്കുടി മുൻസിപ്പൽ ചെയർമാൻ മുഖ്യാഥിതി ആയിരുന്നു. VSS സംസ്ഥാന കൗൺസിലർ ശ്രീമതി, മണി സദാനന്ദൻ മുഖ്യപ്രഭാഷണം നടത്തി.നൃത്തകലാ രംഗത്ത്പ്രശസ്തനായ ശ്രീ, RLV ആനന്ദ് മാസ്റ്റർ ആത്മീയ പ്രഭാഷണം നടത്തി.യോഗത്തിൽ കൗൺസിലർ ശ്രീ, MM അനിൽകുമാർ, ശ്രീ, VG മനോജ്, താലൂക്ക് സെക്രട്ടറി, ശ്രീ KVപുഷ്പാംഗദൻ, ജില്ല വൈസ്, പ്രസിഡൻ്റ് ശ്രീ, VV ദിവാകരൻ, ചാലക്കുടി ശാഖ പ്രസിഡൻ്റ് ശ്രീ, ഉണ്ണിമോൻ എന്നിവർ ആശംസയർപ്പിച്ചു പ്രസംഗിച്ചു.സ്വാഗത സംഘം ഫിനാൻസ് കൺവീനറും, ചാലക്കുടി ശാഖ സെക്രട്ടറിയുമായ NK സുധാകരൻ യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.