ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഇ കെ അനൂപ് നിർവഹിച്ചു.
പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പോങ്കോത്രയിലെ പഞ്ചായത്ത് മൈതാനിയിൽ നിർമ്മിക്കുന്ന സെമി- ടർഫിന്റെ നിർമ്മാണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഇ കെ അനൂപ് നിർവഹിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ 8 ലക്ഷം രൂപയും പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 3 ലക്ഷം രൂപയും ഉൾപ്പെടുത്തിയാണ് നിർമിക്കുന്നത്.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സി പ്രദീപ് അധ്യക്ഷത വഹിച്ചു.തൊഴിലുറപ്പ് എ ഇ അശ്വതി കെ. ഡി, സി. വി. വിൽസൺ, പത്മാവതി എന്നിവർ സംസാരിച്ചു.