കുറ്റിക്കാട് നാലാം വാർഡ് മഹിളാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ പ്ലസ് ടു എസ്എസ്എൽസി ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും കുറ്റിക്കാട് 100% വിജയം കൈവരിച്ച സെൻസബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിലെ പ്രധാന അധ്യാപകൻ ആൻ്റോ മാസ്റ്ററെയും സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ എച്ച് എം ജയ്സൺ മാസ്റ്ററെയും ചാലക്കുടി എംഎൽഎ ശ്രീ സനീഷ് കുമാർ ജോസഫ് ആദരിക്കുകയും ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു. ഈ യോഗത്തിൽ സ്മിത ജോയ് പരിയാരം ബ്ലോക്ക് വൈസ് മഹിളാ കോൺഗ്രസ് വൈസ് പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു ഒരു കൈത്താങ്ങും പഠനസഹായവും മുഖ്യപ്രഭാഷണവും പരിയാരം മണ്ഡലം പ്രസിഡണ്ട് ശ്രീബന്നി മാസ്റ്റർ നിർവഹിച്ചു. ഷിജി വർഗീസ്, റീന ജോസഫ്, ലിൻസൺ നടവരമ്പൻ, ജോർജ് തീതായി, ഡെന്നി മെമ്പർ, ജാൻസി ജോസ്, ജുവിൻ കല്ലേലി എന്നിവർ ആശംസകൾ അർപ്പിക്കുകയും പഠനോപകരണം വിതരണം നടത്തുകയും ബീന പോളി നന്ദി പറയുകയും ചെയ്തു.
സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ എച്ച് എം ജയ്സൺ മാസ്റ്ററെയും ചാലക്കുടി എംഎൽഎ ശ്രീ സനീഷ് കുമാർ ജോസഫ് ആദരിക്കുകയും ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു
