വാർഡ് കൗൺസിലർ മിനി സണ്ണി നെടുമ്പക്കാരൻ ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട: സെൻ്റ് ജോസഫ്സ് (ഓട്ടോണമസ് ) കോളേജിലെ അമ്പത്, നൂറ്റി അറുപത്തിയേഴ് എൻ.എസ്. എസ് കൂട്ടായ്മകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന സഹവാസ ക്യാമ്പ് ഇരുപത്തിയൊന്നാം വാർഡ് കൗൺസിലർ മിനി സണ്ണി നെടുമ്പക്കാരൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.സിസ്റ്റർ ബ്ലെസി സ്വാഗതമാശംസിച്ച ചടങ്ങിൽ എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ വീണ സാനി സ്വാഗതമാശംസിച്ചു. സെൽഫ് ഫിനാൻസിങ് കോർഡിനേറ്റർ ഡോ. സിസ്റ്റർ റോസ് ബാസ്റ്റിൻ, കൊമേഴ്സ് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറും എൻ.എസ്.എസ് മുൻ പ്രോഗ്രാം ഓഫീസറുമായ അമൃത തോമസ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് “എൻ .എസ്.എസിൻ്റെ ചിന്തയും ചേതനയും” എന്ന വിഷയത്തിൽ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറും മികച്ച പ്രോഗ്രാം ഓഫീസറിനുള്ള യൂണിവേഴ്സിറ്റി അവാർഡ് ജേതാവുമായ മിസ്.അഞ്ജു ആൻ്റണി, “വളരാം എൻ.എസ്.എസിലൂടെ” എന്ന വിഷയത്തിൽ ക്രൈസ്റ്റ് കോളേജിലെ കൊമേഴ്സ് അധ്യാപകനും ബെസ്റ്റ് പ്രോഗ്രാം ഓഫീസറുമായ അരുൺ ബാലകൃഷ്ണൻ എന്നിവർ ആദ്യദിനത്തിൽ ക്ലാസെടുത്തു. രണ്ടാം ദിനമായ ഇന്ന് രാവിലെ ആറ് മണിക്ക് കോളേജിലെ കായികവിഭാഗം അധ്യാപിക തുഷാര ഫിലിപ്പിൻ്റെ നേതൃത്വത്തിൽ യോഗക്ലാസ് സംഘടിപ്പിച്ചു.തുടർന്ന് സ്നേഹാരാമം നവീകരണം, ക്യാമ്പസ് ശുചീകരണം, റോഡ് ശുചീകരണം, പേപ്പർ ബാഗ് നിർമ്മാണം തുടങ്ങി വിവിധ പരിപാടികൾ നടന്നു. തുടർന്ന് “എൻ.എസ്.എസും സാമൂഹിക ഇടപെടലുകളും”എന്ന വിഷയത്തിൽ മികച്ച എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർക്കുള്ള ദേശീയ അവാർഡ് നേടിയ ഷിനിത്ത് പാട്യം സംസാരിച്ചു. സമാപന സമ്മേളനം ഞായറാഴ്ച്ച രാവിലെ 8 മണിക്ക് നടക്കും. എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർമാരായ വീണ സാനി ,ഉർസുല എൻ, മഞ്ജു ഡി, ധന്യ കെ. ഡി. എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.