ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രലിൽ 2025 ജനുവരി 11, 12, 13 തിയതികളിൽ നടത്തുന്ന ദനഹ തിരുനാളിൻ്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം 2024 സെപ്റ്റംബർ 29-ാം തിയതി രാവിലെ 8.30 ന് കത്തീഡ്രൽ വികാരി റവ. ഫാ. ഡോ. പ്രൊഫ. ലാസർ കുറ്റിക്കാടൻ നിർവ്വഹിച്ചു. സഹവികാരിമാരായ ഫാ. ഹാലിറ്റ് തുലാപറമ്പൻ, ഫാ. ഗ്ലിഡിൻ പഞ്ഞിക്കാരൻ, ഫാ. ജോസഫ് പയ്യപ്പിള്ളി, കൈക്കാരൻമാരായ തിമോസ് പാറേക്കാടൻ, സി. എം. പോൾ ചാമപറമ്പിൽ, ബാബു ജോസ് പുത്തനങ്ങാടി, ജോമോൻ തട്ടിൽ മണ്ടി ഡേവി, തിരുനാൾ ജനറൽ കൺവീനർ സെബി അക്കരക്കാരൻ, ജോയിൻ്റ് കൺവീനർമാരായ സാബു കുനൻ, പൗലോസ് താണിശ്ശേരിക്കാരൻ, കേന്ദ്രസമിതി പ്രസിഡൻ്റ് ജോമി ചേറ്റുപുഴക്കാരൻ, സോഷ്യൽ ആക്ഷൻ പ്രസിഡൻ്റ് ടോണി ചെറിയാടൻ, വിവിധ കമ്മറ്റി കൺവീനർമാർ, ജോ. കൺവീനർമാർ, കുടുംബസമ്മേളന ഭാരവാഹികൾ, സംഘടനാഭാരവാഹികൾ, ഇടവകാംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
സെൻ്റ് തോമസ് കത്തീഡ്രൽ, ഇരിങ്ങാലക്കുട ദനഹതിരുനാൾ 2025 ഓഫീസ് ഉദ്ഘാടനം
