Channel 17

live

channel17 live

സേക്രഡ് ഹാർട്ട് കോളേജിൽ വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും നടത്തി

ചാലക്കുടി സേക്രഡ് ഹാർട്ട് കോളേജ് 44-ാമത് വാർഷികാഘോഷവും, വിരമിക്കുന്ന സ്റ്റാഫ് അംഗങ്ങളായ ഇംഗ്ലീഷ് വിഭാഗം മേധാവി അസോസിയേറ്റ് പ്രൊഫ. ബിന്ദു ജോസ്, ഹെഡ് അക്കൗണ്ടൻറ് സിസ്റ്റർ റോസ്മൽ, ലാബ് അസിസ്റ്റൻ്റ് തോമസ് എ. ജി. എന്നിവർക്കുള്ള യാത്രയയപ്പു സമ്മേളനവും  സംഘടിപ്പിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. എം. കെ. ജയരാജ് ഉദ്ഘാടനം നിർവഹിക്കുകയും, വിരമിക്കുന്ന സ്റ്റാഫ് അംഗങ്ങളുടെ ഛായാചിത്രങ്ങൾ അനാച്ഛാദനം ചെയ്യുകയും ചെയ്തു. ചടങ്ങിൽ കോളേജ് മാനേജർ സിസ്റ്റർ ലില്ലി മരിയ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഐറീൻ 2023-24 അദ്ധ്യയന വർഷത്തിലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മണപ്പുറം ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് എം. ഡി. യും, സി. ഇ. ഒ. യുമായ വി. പി. നന്ദകുമാർ മുഖ്യാതിഥിയായി. ‘ജോബിൻ & ജിസ്മി ഐ. ടി. സൊലൂഷൻസ് ‘ സ്ഥാപകരു०, ചടങ്ങിലെ വിശിഷ്ടാതിഥികളുമായ ജോബിൻ ജോസ്, ജിസ്മി ജോബിൻ എന്നിവരെ ആദരിച്ചു. വാർഡ് കൗൺസിലർ ബിന്ദു ശശികുമാർ, സെൻ്റ് മേരീസ് ഫൊറാന ചർച്ച് വികാരി ഫാദർ ജോളി വടക്കൻ, ഫാദർ അനുപ് ആൻ്റോ പുതുശ്ശേരി സി. എം. ഐ., പി. ടി. ഡബ്ലു. വൈസ് പ്രസിഡണ്ട് ജോൺസൺ കെ. കെ., സ്റ്റാഫ് സെക്രട്ടറി ഡോ. സന്തോഷ് പോൾ, സിസ്റ്റർ റോസ്പ്രഭ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. കോളേജ് യൂണിയൻ ചെയർപേഴ്സൺ അലെയ്ഷ ക്രിസ്റ്റി ജോഫി നന്ദി പറഞ്ഞു. തുടർന്ന് വിദ്യാർത്ഥിനികളുടെ വിവിധ കലാപരിപാടികളു० അരങ്ങേറി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!