Channel 17

live

channel17 live

സേവനവാരാഘോഷത്തിന്റെ ഭാഗമായി ബസ് സ്റ്റോപ്പ് വൃത്തിയാക്കി കാര്‍മല്‍ വിദ്യാര്‍ത്ഥികള്‍.

സേവന വാരാഘോഷത്തിന്റെ ഭാഗമായി വിദ്യാലയ പരിസരത്തിനുപുറമേ സമീപത്തുള്ള ബസ് സ്റ്റോപ്പ് വൃത്തിയാക്കി ചാലക്കുടി കാര്‍മല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍.

ചാലക്കുടി: സേവന വാരാഘോഷത്തിന്റെ ഭാഗമായി വിദ്യാലയ പരിസരത്തിനുപുറമേ സമീപത്തുള്ള ബസ് സ്റ്റോപ്പ് വൃത്തിയാക്കി ചാലക്കുടി കാര്‍മല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍.

വിദ്യാലയത്തിനു മുന്‍ വശത്തുള്ള റോഡിന്റെ സമീപത്തുള്ള ബസ്‌കാത്തിരിപ്പുകേന്ദ്രം ശുചിയാക്കി. സ്റ്റോപ്പിന്റെ ചുറ്റും ഉണ്ടായിരുന്ന പുല്ല് പറിക്കുകയും ചെത്തി വൃത്തിയാക്കുകയും ചെയ്തു. സ്റ്റോപ്പിലും പരിസരത്തുമുണ്ടായിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും പെറുക്കി ചവറ്റുകുട്ടയില്‍ നിക്ഷേപിച്ചു. ക്ലാസ്സ് മുറിയും വിദ്യാലയപരിസരവും മാത്രമല്ല പൊതുസ്ഥലങ്ങളും വൃത്തിയായിരിക്കണമെന്ന ചിന്ത പ്രാവൃത്തികമാക്കുകയായിരുന്നു കാര്‍മ്മല്‍ വിദ്യാര്‍ത്ഥികള്‍.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!