കാട്ടൂർ : പ്രതികൾ Aditya Birla Money Ltd എന്ന ട്രേഡിങ്ങ് കമ്പനിയുടെ Address & Logo എന്നിവ ഉപയോഗിച്ച് വ്യാജ On Line ട്രേഡിങ്ങ് സൈറ്റ് നിർമ്മിച്ച് ചെട്ടിയാൽ സ്വദേശിയായ റിട്ടയേഡ് അദ്ധ്യാപകനായ പരാതിക്കാരനിൽ നിന്ന് Online Trading നടത്തിയാൽ ഉയർന്ന ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് ₹.44,97,516/- (നാല്പത്തിനാല് ലക്ഷത്തി തൊള്ളൂറ്റിയേഴായിരത്തി അഞ്ഞൂറ്റി പതിനാറ്) രൂപ Investment ചെയ്യിപ്പിച്ച് ലാഭ വിഹിതമോ, നിക്ഷേപിച്ച പണമോ തിരികെ നൽകാതെ തട്ടിപ്പ് നടത്തുകയായിരുന്നു. ഈ പണത്തിൽ നിന്ന് ₹.7,50,000/- (ഏഴു ലക്ഷത്തി അമ്പതിനായിരം രൂപ) കോഴിക്കോട് ചെറുവണ്ണൂർ, കൊളത്തറ സ്വദേശിയായ മരക്കാൻ കടവ് പറമ്പിൽ വീട്ടിൽ ഫെമീന 29 വയസ് എന്നയാളുടെ കോഴിക്കോട് ബേപ്പൂർ ഉള്ള ബാങ്ക് അക്കൗണ്ടിലേക്ക് അയപ്പിക്കുകയും ഈ തുക ഫെമീനയെക്കൊണ്ട് ചെക്ക് ഉപയോഗിച്ച് പിൻവലിപ്പച്ച് കൈപറ്റി മറ്റ് പ്രതികൾക്ക് കൈമാറി തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടതിനാണ് കോഴിക്കോട് ബേപ്പൂർ നടുവട്ടം സ്വദേശിയായ മാനകത്ത് വീട്ടിൽ ജാസിർ 32 വയസ്, കോഴിക്കോട് പുതിയങ്ങായി കോയ റോഡ് സ്വദേശിയായ ഷക്കീൽ റഹ്മാൻ 32 വയസ് എന്നിവരെ കാട്ടൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്. പരാതിക്കാരൻ Growapp വഴി Online Trading നടത്തി വരവെ 2024 നവംബർ മാസത്തിൽ ഒരു ദിവസം Aditya Birla Money Limited എന്ന സൈറ്റിൽ ലോഗിൻ ചെയ്ത് SHARES & IPO LINK ൽ ക്ലിക്ക് ചെയ്തപ്പോൾ പരാതിക്കാരന്റെ WHATSAAP ലേക്ക് വന്ന Link ക്ലിക്ക് ചെയ്തതിനെ തുടർന്ന് ഒരു A193 Aditya Birla Wealth Appreciation Club എന്ന് പേരുള്ള WhatsApp ഗ്രൂപ്പിൽ ചേരുകയും ഈ ഗ്രൂപ്പിലൂടെയും മൊബൈൽ നമ്പറിലേക്ക് Text മെസേജ് അയച്ചും Online Trading നടത്തിയാൽ ഉയർന്ന ലാഭവിഹിതം നൽകാമെന്ന് പ്രതികൾ പരാതിക്കാരനെ വിശ്വസിപ്പിച്ച് ADIT PRO എന്ന Application install ചെയ്യിപ്പിച്ച് Trading നടത്തിച്ച് 06-12-2024 തിയ്യതി മുതൽ 06-01-2025 വരെയുള്ള കാലയളവിൽ പരാതിക്കാരന്റെ എടതിരിഞ്ഞിയിലുള്ള ബാങ്ക് അക്കൗണ്ടിൽ നിന്നും പല തവണകളായി പല അക്കൗണ്ടിലേക്ക് ₹.44,97,516/- (നാല്പത്തിനാല് ലക്ഷത്തി തൊള്ളൂറ്റിയേഴായിരത്തി അഞ്ഞൂറ്റി പതിനാറ്) രൂപ Investment ചെയ്യിപ്പിക്കുകയും, invest ചെയ്ത പണത്തിൻ്റെ ലാഭവിഹിതം പിൻവലിക്കാനായി ശ്രമിച്ചപ്പോൾ service charge ഇനത്തിൽ വീണ്ടും പണം ആവശ്യപ്പെടുകയും ലാഭവിഹിതത്തിൽ നിന്നും service charge എടുത്തതിന് ശേഷം നിക്ഷേപിച്ച പണവും ലഭവിഹിതവും തിരികെ നൽകാൻ ആവശ്യപ്പെട്ടപ്പോൾ ലഭിക്കാതായപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലാക്കി കാട്ടൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കാട്ടൂർ പോലീസ് സ്റ്റേഷനിൽ 20-01-2025 തിയ്യതി FIR രജിസ്റ്റർ ചെയ്തിരുന്നു.
അന്വേഷണത്തിൽ നിന്നും ഈ കേസിലെ പ്രതികൾ തട്ടിപ്പ് നടത്തിയ പണം പെട്ടെന്ന് തന്നെ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ള വിവിധ ബാങ്കുകളിലേക്ക് അയച്ച് വിവിധ രീതിയിൽ കൈപറ്റിയിട്ടുള്ളതാണെന്ന് മനസിലാക്കുകയും ഇത്തരത്തിൽ അയച്ച തട്ടിപ്പ് പണത്തിലെ ₹.7,50,006/- (ഏഴു ലക്ഷത്തി അമ്പതിനായിരത്തി ആറ് രൂപ) ഫെമീനയുടെ കോഴിക്കോട് ബേപ്പൂർ ഉള്ള ബാങ്ക് അക്കൗണ്ടിലേക്ക് അയച്ച് ലഭിക്കുകയും ഈ തുക ചെക്ക് ഉപയോഗിച്ച് പിൻവലിപ്പിച്ച് ആയതിന് കമ്മീഷനായി ഫെമീനക്ക് 5000 രൂപ നൽകുകയും ബാക്കി തുക പ്രതികൾ കൈപറ്റി കമ്മീഷൻ എടുത്തതിന് ശേഷം ഏഴ് ലക്ഷം രൂപ മറ്റ് പ്രതികൾക്ക് കൈമാറുകയുമാണ് ചെയ്തത്. ഫെമീനയെ അറസ്റ്റ് ചെയ്ത് 04-04-2025 തിയ്യതി കോടതിയിൽ ഹാജരാക്കിയതിൽ റിമാന്റ് ചെയ്തിരുന്നു. ഇത്തരത്തിൽ പണം തട്ടുന്ന സംഘത്തിലെ കോഴിക്കോട് ലോബിയിലെ കണ്ണികളാണ് ഇവർ. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ട്രേഡിങ്ങ് തട്ടിപ്പിലൂടെയുള്ള പണം നിർധനരായ യുവാക്കളെയും പെൺകുട്ടികളെയും കണ്ടെത്തി അവരുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത് അവർക്ക് ചെറിയ തുകകൾ കമ്മീഷനായി നൽകി അവരെക്കൊണ്ട് ആ പണം പിൻവലിപ്പിച്ച് കൈപറ്റി പ്രതികൾ ഈ തുക രാജദ്രോഹപരമായ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായി അറിവായിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ജാസിറിനെയും ഷക്കീൽ റഹ്മാനെയും റിമാന്റ് ചെയ്തു.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ IPS ൻ്റെ മാർഗനിർദ്ദേശാനുസരണം കാട്ടൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ, ബൈജു.E.R, സബ് ഇൻസ്പെക്ടർ നൗഷാദ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ധനേഷ്.സി.ജി, നിബിൻ, ഷൗക്കർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
സൈബർ തട്ടിപ്പിലുടെ ഓൺലൈൻ ട്രേഡിങ്ങിൻെറ മറവിൽ റിട്ടയേഡ് അദ്ധ്യാപകനിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ 2 പേരെ കൂടി റിമാന്റ് ചെയ്തു
