Channel 17

live

channel17 live

സൈബർ തട്ടിപ്പിലുടെ ഓൺലൈൻ ട്രേഡിങ്ങിൻെറ മറവിൽ ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി റിമാന്റിൽ

കൊടകര : ഷെയർ ട്രേഡിങ്ങിനായി പണം നൽകിയാൽ ടി പണത്തിൻെറ ഇരട്ടിയായി ലാഭവിഹിതം തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 24.12.2024 തിയ്യതി മുതൽ 11.01.2025 തിയ്യതി വരെയുള്ള കാലയളവിൽ പല തിയ്യതികളിലായി കൊടകര കനകമല സ്വദേശിയുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും പല തവണകളായി പ്രതികളുടെ വിവിധ അക്കൗണ്ട് നമ്പറുകളിലേക്ക് ₹.5,43,329/- (അഞ്ച് ലക്ഷത്തി നാൽപത്തി മൂന്നായിരത്തി മുന്നൂറ്റി ഇരുപത്തി ഒമ്പത്) രൂപ ട്രാൻസ്ഫർ ചെയ്യിപ്പിച്ച് ട്രേഡിങ്ങ് നടത്തിച്ച് ലാഭ വിഹിതമോ നിക്ഷേപിച്ച പണമോ തിരികെ നൽകാതെ തട്ടിപ്പ് നടത്തിയതിനാണ് പാണ്ടിക്കാട് കാക്കുളം ദേശം പൊറ്റയിൽ വീട്ടിൽ ഫിറോസ് 38 വയസ്സ് എന്നയാളെ അറസ്റ്റ് ചെയ്തത്.

പ്രതി കൊടകര കനകമല സ്വദേശിയെ ഷെയർ വാങ്ങിച്ചാൽ ഇരട്ടിയായി തുക തിരിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് Instagram App മുഖേന ലിങ്ക് അയച്ച് കൊടുത്ത് ഷെയർ Trading ബിസിനസ് നടത്തിച്ച് VIP807-Trading Gurukul എന്ന ഒരു WhatsApp ഗ്രൂപ്പിലും, SMC Global Securities Customer Care എന്ന ഒരു WhatsApp Id യിലും Add ചെയ്ത് WhatsApp ഗ്രൂപ്പിലൂടെ നിർദ്ദേശങ്ങൾ നൽകി ഷെയറുകൾ വാങ്ങിക്കുന്നതിനായി play store ൽ നിന്ന് SMCSTK എന്ന App ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് ഈ App മുഖേന പ്രതികൾ നിർദ്ദേശിക്കുന്ന ബാങ്ക് അക്കൗണ്ടുകളിലേക്ക് പരാതിക്കാരിയുടെ ഭർത്താവിന്റെ രണ്ട് അക്കൗണ്ടിൽ നിന്നായി പ്രതികളുടെ പല അക്കൗണ്ട് നമ്പറുകളിലേയ്ക്കായി ₹.5,43,329/- (അഞ്ച് ലക്ഷത്തി നാൽപത്തി മൂന്നായിരത്തി മുന്നൂറ്റി ഇരുപത്തി ഒമ്പത്) രൂപ അയപ്പിച്ച് വാങ്ങിയാണ് തട്ടിപ്പ് നടത്തിത്. ഈ സംഭവത്തിന് കനകമല സ്വദേശിയുടെ പരാതിയിൽ 21-01-2025 തിയ്യതി കൊടകര പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്യുകയായിരുന്നു.

അന്വേഷണത്തിൽ നിന്നും തട്ടിപ്പ് പണത്തിൽ ഉൾപ്പെട്ട ₹2 Lack/ (രണ്ടു ലക്ഷം രൂപ) പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻഫർ ചെയ്തതായും ഈ തുക ചെക്ക് മുഖേന പിൻവലിച്ചിരിക്കുന്നതായും കണ്ടെത്തി കൊടകര പോലീസ് പാണ്ടിക്കാട് ചെന്ന് കസ്റ്റഡിയിൽ എടുത്തു അറസ്റ്റ് ചെയ്യുകയായിരുന്നു.

തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ IPS ന്റെ മാർഗനിർദ്ദേശാനുസരണം Dysp സുമേഷ് K യുടെ മേൽനോട്ടത്തിൽ കൊടകര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ, ദാസ്.പി.കെ, അസി. സബ് ഇൻസ്പെക്ടർ ബൈജു MS, ബിനു പൗലോസ്, ആഷ്ലിൻ ജോൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രിന്റോ വർഗീസ്, സിവിൽ പോലീസ് ഓഫീസർ ശ്രീജിത്ത് EA എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!