Channel 17

live

channel17 live

സോഷ്യല്‍ ഓഡിറ്റ് പബ്ലിക്ക് ഹിയറിങ്ങ് നടന്നു

തോളൂര്‍ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി സോഷ്യല്‍ ഓഡിറ്റ് പബ്ലിക്ക് ഹിയറിങ്ങ് നടന്നു. പറപ്പൂര്‍ രാജീവ് ഗാന്ധി സാംസ്‌ക്കാരിക നിലയത്തില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് വി കെ രഘുനാഥന്‍ ഉല്‍ഘാടനം ചെയ്തു. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ സരസമ്മ സുബ്രമണ്യന്‍ അധ്യക്ഷയായി. സോഷ്യല്‍ ഓഡിറ്റ് ടീം അവതരിപ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൊഴിലുറപ്പ് പ്രവര്‍ത്തങ്ങളില്‍ വന്ന നിര്‍ദ്ദേശങ്ങളും പോരായ്മകളും വിലയിരുത്തി. തൊഴില്‍ മേഖലയില്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്തു.

ഹിയറിങ്ങില്‍ പഞ്ചായത്ത് സെക്രട്ടറി വി ലേഖ പദ്ധതി വിദശീകരണം നടത്തി. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ഷീന വില്‍സണ്‍, മുന്‍ വൈസ് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി, ഷീന തോമാസ് , ജോളി, ഒ മഞ്ജുഷ, പി സവിത, ജനപ്രതിനിധികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, മോണിറ്ററിങ് കമ്മിറ്റി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!