Channel 17

live

channel17 live

സൌജന്യ സ്പെഷ്യലിസ്റ്റ്മെഡിക്കൽക്യാമ്പും കണ്ണ്പരിശോധനയും

ചാലക്കുടി നഗരസഭയുടെയും ദേശീയ ആരോഗ്യദൌത്യത്തിന്റെയും വി. ആർ. പുരം നഗരകുടുംബാരോഗ്യ കേന്ദ്രത്തിന്റെയും പനമ്പിള്ളി ഗവൺമെന്റ് കോളേജ് എൻ. എസ്. എസ്. യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് സൌജന്യ സ്പെഷ്യലിസ്റ്റ്മെഡിക്കൽക്യാമ്പും കണ്ണ്പരിശോധനയും നടത്തി.

ചാലക്കുടി നഗരസഭയുടെയും ദേശീയ ആരോഗ്യദൌത്യത്തിന്റെയും വി. ആർ. പുരം നഗരകുടുംബാരോഗ്യ കേന്ദ്രത്തിന്റെയും പനമ്പിള്ളി ഗവൺമെന്റ് കോളേജ് എൻ. എസ്. എസ്. യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് സൌജന്യ സ്പെഷ്യലിസ്റ്റ്മെഡിക്കൽക്യാമ്പും കണ്ണ്പരിശോധനയും നടത്തി. ഇ.എൻ.റ്റി, ത്വക്ക് രോഗവിഭാഗം, പല്ല് രോഗവിഭാഗം, ശിശുരോഗവിഭാഗം, കണ്ണ് രോഗവിഭാഗം, ജനറൽമെഡിസിൻ എന്നീ വിഭാഗങ്ങളിലെ വിദഗ്ദ്ധഡോക്ടരുടെ സേവനം ക്യാമ്പിൽ ലഭ്യമായിരുന്നു. ഏഴ് ഡോക്ടർമാരും 20 ഓളം ആരോഗ്യപ്രവർത്തകരും ക്യാമ്പിൽ പങ്കെടുത്തു. ബ്ലഡ്പ്രഷർ, ഷുഗർ, ഹീമോഗ്ലോബിൻ, രക്തഗ്രൂപ്പ് നിർണയനപരിശോധനകൾ തികച്ചും സൌജന്യമായിരുന്നു. പരിശോധിച്ച മുഴുവൻ രോഗികൾക്കും ആവശ്യമായ മരുന്നുകൾ സൌജന്യമായി നൽകി. വയോജനങ്ങൾക്ക് മെഡിക്കൽക്യാമ്പ് ഏറെ പ്രയോജനകരമായിരുന്നു. ക്യാമ്പ് കോളേജ് പ്രിൻസിപ്പാൾ ശ്രീ. ആൽബർട്ട് ആന്റണി ഉദ്ഘാടനം ചെയ്തു. വാർഡ് കൌൺസിലർ സൌമ്യവിനേഷ് സ്വാഗതപ്രഭാഷണം നടത്തി. വി. ആർ പുരം നഗരകുടുംബാരോഗ്യകേന്ദ്രത്തിലെ ഡോക്ടർ ഗിൽബർട്ട് റാഫേൽ അധ്യക്ഷത വഹിച്ചു. കോളേജ്. എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ ആശംസയർപ്പിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!