ചാലക്കുടി: ചാലക്കുടിയിലെ കലാ-സാംസ്ക്കാരിക കൂട്ടായ്മയായ നടുമുറ്റം സാംസ്കാരിക വേദി വിദ്യാർത്ഥികളിൽ കവിതയോടും വായനയോടും കൂടുതൽ ആഭിമുഖ്യം വളർത്തുന്നതിന് വേണ്ടി ‘കവിത – അകവും പുറവും’ എന്ന പേരിൽ കവിതക്കളരി ഒരുക്കുന്നു.മാസം തോറും ഓരോ സ്കൂളുകൾ തെരഞ്ഞെടുത്ത് നടത്തുന്ന ചടങ്ങിൽ മലയാള ഭാഷയേക്കുറിച്ചും വായനയേക്കുറിച്ചും കവിതകളെക്കുറിച്ചും പ്രഗൽഭർ ക്ലാസുകൾ നയിക്കും.ഇതിന് വേണ്ടി വിൽസൻ മേച്ചേരി,പനമ്പിള്ളി വാസുദേവൻ എന്നിവർ കൺവീനർമാരായി കമ്മിറ്റിക്ക് രൂപം നൽകുകയുണ്ടായി. എല്ലാ വർഷവും ലോഹിതദാസ് അനുസ്മരണം നഗര സഭയുമായി സഹകരിച്ച് ആചരിക്കുന്നതിനും നടുമുറ്റം സാംസ്ക്കാരിക വേദിയുടെ വാർഷിക പൊതുയോഗവും ഭരണ സമിതി തെരഞ്ഞെടുപ്പും ആഗസ്ത് 18ന് നടത്തുന്നതിനും പ്രസിഡന്റ് ടി.പി. രാജന്റെ അധ്യക്ഷതയിൽ കൂടിയ ഭരണസമിതി യോഗത്തിൽ തീരുമാനമായി. ടി.ജെ.ആസാദ്,വാസുദേവൻ പനമ്പിള്ളി, രാജുവി.കെ, വിൽസൻ മേച്ചേരി, ജോസ് പോൾ,സൂര്യ കൃഷ്ണ, എം.ഐ. ഔസേപ്പ് എന്നിവർ സംസാരിച്ചു.
സ്കൂളുകളിൽ കവിതക്കളരി ഒരുക്കും: നടുമുറ്റം സംസ്കാരിക വേദി
