69-ാമത് വാര്‍ഷികത്തോടനുബന്ധിച്ച് എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ചു നിര്‍മിച്ച ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു.
കണ്ണാറ എയ്ഡഡ് അപ്പര്‍ പ്രൈമറി സ്‌കൂളിന്റെ 69-ാമത് വാര്‍ഷികത്തോടനുബന്ധിച്ച് എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ചു നിര്‍മിച്ച ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. അധ്യാപക രക്ഷകര്‍തൃദിനവും പൂര്‍വ വിദ്യാര്‍ഥി സംഗമവും മാതൃസംഗമവും വാര്‍ഷികത്തോടനുബന്ധമായി നടന്നു. കണ്ണാറ എയുപിഎസ് സ്‌കൂള്‍ മാനേജര്‍ സി പി വില്യംസ് അധ്യക്ഷനായി. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന്‍ എന്‍ഡോമെന്റ് വിതരണം നടത്തി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫ്രാന്‍സിന ഷാജു സമ്മാനദാനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ രേഷ്മ സജീഷ്, ബീന പൗലോസ്, മുന്‍ മാനേജര്‍ മാത്യു നൈനാന്‍, ഹെഡ്മിസ്ട്രസ് പി മേഴ്‌സി വര്‍ഗീസ്, പിടിഎ പ്രസിഡന്റ് എം പി വര്‍ഗീസ്, അധ്യാപകര്‍, സ്റ്റാഫ് പ്രതിനിധികള്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.