ഇരിങ്ങാലക്കുട : സ്കൂൾ പാചക തൊഴിലാളികളെ കൊണ്ട് സ്കൂൾ ബസ്സിൽ കുട്ടികളെ കൊണ്ടുവരൽ തിരിച്ചുകൊണ്ടുപോകൽ ക്ലാസ് റൂം ബാത്റൂം എന്നിവ വൃത്തിയാക്കൽ സ്കൂൾ ജീവനക്കാർക്ക് ചായ ഉണ്ടാക്കിക്കൊടുക്കൽ തുടങ്ങിയ പുറം തൊഴിലുകൾ ഏൽപ്പിക്കരുതെന്നും അവർക്ക് അനുവദനീയമായ തൊഴിൽ മാത്രം ഏൽപ്പിക്കുവാൻ പാടുള്ളൂ എന്നും സ്കൂൾ പാചക തൊഴിലാളി യൂണിയൻ എഐടിയുസി ഇരിങ്ങാലക്കുട ഉപജില്ല ജനറൽ ബോഡിയോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു
യോഗം സംഘടനയുടെ ജില്ലാ സെക്രട്ടറി ബാബു ചിങ്ങാരത്ത് ഉദ്ഘാടനം ചെയ്തു ഉപജില്ല പ്രസിഡന്റ് കെ കെ ശിവൻ അധ്യക്ഷനായിരുന്നു. ഉപജില്ല സെക്രട്ടറി സ്മിതാപ്രകാശൻ സ്വാഗതവും സുധർമ്മ കെ വി നന്ദിയും പറഞ്ഞു.
സ്കൂൾ പാചക തൊഴിലാളികളെ പുറംതൊഴിൽ ഏൽപ്പിക്കരുത് ;എഐടിയുസി
