അദ്ധ്യാപകരായ ടി.കെ. ബിന്ദു,എം.കെ. സുധ,സി.എം. നന്ദിനി എന്നിവർക്ക് ഉള്ള യാത്ര അയപ്പ് സമ്മേളനവും ചാലക്കുടി നഗരസഭ ചെയർമാൻ എബി ജോർജ്ജ് അവർകൾ നിർവഹിച്ചു.
വിജയരാഘവപുരം ഗവ.ഹയർ സെക്കൻ്ററി സ്കൂൾ വാർഷികവും സുത്യർഹ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പാൾ പി.കെ. സുമ . അദ്ധ്യാപകരായ ടി.കെ. ബിന്ദു,എം.കെ. സുധ,സി.എം. നന്ദിനി എന്നിവർക്ക് ഉള്ള യാത്ര അയപ്പ് സമ്മേളനവും ചാലക്കുടി നഗരസഭ ചെയർമാൻ എബി ജോർജ്ജ് അവർകൾ നിർവഹിച്ചു.പി.ടി.എ. പ്രസിഡൻറ് ജോഫിൻ ജോസ് അദ്ധ്യക്ഷത വഹിച്ചു.മുഖ്യാതിഥികൾ ആയി കേരള സംസ്ഥാന പുരസ്കാരം ലഭിച്ച കുട്ടികളുടെ ചിത്രമായ പല്ലൊട്ടിയുടെ സംവിധായൻ ജിതിൻരാജ് മികച്ച ബാലനടനുള്ള പുരസ്കാരം ലഭിച്ച മാസ്റ്റർ ഡാവിഞ്ചി എന്നിവർ പങ്കെടുത്തു. വിരമിക്കുന്ന അദ്ധ്യാപകർക്ക് ഉള്ള ഉപകാര സമർപ്പണം നഗരസഭ വൈസ് ചെയർപേഴ്സൺ ആലീസ്ഷിബു നിർവഹിച്ചു.കലാ കായിക മേളയിൽ മികച്ച വിജയം വരിച്ച വിദ്യാർത്ഥികളെ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ സൂസി സുനിൽ അനുമോദിച്ചു. ഫുട്ബോൾ കോച്ച് ജോജു പുളിയാനിയെ പ്രതിപക്ഷ നേതാവ് സി എസ് സുരേഷ് ആദരിച്ചു.
കൗൺസിലർ .ഷിബു വാലപ്പൻ, അഎസ്.എം.സി ചെയർമാൻ വി.വി. വേലായുധൻ,പിടിഎ വൈസ് പ്രസിഡൻറ് സുനിൽ,എംപിടിഎ പ്രസിഡൻറ് സൗമ്യ റെന്നീസ്, അദ്ധ്യാപകരായ വിജീഷ് ലാൽ, നിഷ വിജയൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ്സ് എസ്. ബിജി സ്വാഗതവും വിബി ബാബു നന്ദിയും പറഞ്ഞു.തുടർന്ന് കുട്ടികളുടെ കലാപരിപാടിയും സ്നേഹസദ്യയും ഉണ്ടായിരുന്നു.