വെള്ളാങ്ങല്ലൂർ: സ്നേഹപൂർവ്വം സുപ്രഭാതം പദ്ധതിക്ക് കോണത്തുകുന്ന് ഗവൺമെന്റ് യു.പി.സ്കൂളിൽ തുടക്കം കുറിച്ചു.സ്കൂൾ ഹെഡ് മിസ്സിസ് ഷക്കീന ടീച്ചർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ റൈഞ്ച് പ്രസിഡന്റ് സി.പി.മുഹമ്മദ് ഫൈസി പദ്ധതി വിശദീകരിച്ചു.വെള്ളാങ്ങല്ലൂർ സഊദി അറേബ്യ സമസ്ത കോർഡിനേഷൻ കമ്മിറ്റി സ്പോൺസർ ചെയ്ത പത്രം സി.കെ.ശംസുദ്ദീൻ ഹാജി സ്കൂൾ ലീഡർ ക്ക് നൽകി ഉൽഘാടനം ചെയ്തു.ചടങ്ങിൽ പി.കെ.എം.അശ്റഫ്,എ.എം.ഷാജഹാൻ ഹാജി, അബൂബക്കർ കൊമ്പനേഴത്ത്,പി.എ.അലി ഹാജി,ഇ.കെ.ഇബ്റാഹീം കുട്ടി ഹാജി,കെ.എസ്.ഹൈദർ, ടീച്ചർമാരായ രാസ മോൾ,ഹഹീറ,റഹീല, ഗീത തുടങ്ങിയവർ സംബന്ധിച്ചു.പി.ടി.എ.പ്രസിഡൻ്റ് എ.വി.പ്രകാശ് സ്വാഗതവും എസ്.എം.സി.ചെയർമാൻ അനസ് നന്ദിയും പറഞ്ഞു.
സ്കൂൾ ഹെഡ് മിസ്സിസ് ഷക്കീന ടീച്ചർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ റൈഞ്ച് പ്രസിഡന്റ് സി.പി.മുഹമ്മദ് ഫൈസി പദ്ധതി വിശദീകരിച്ചു
