Channel 17

live

channel17 live

സ്ത്രീകളുടെ മാനസികാരോഗ്യം: ബോധവത്കരണ ക്ലാസ് നടത്തി

വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ സി ഡി എസ് ജെൻഡർ റിസോഴ്സ് സെൻറർ, ജാഗ്രതാ സമിതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വനിതാദിനത്തോടനുബന്ധിച്ച് നടന്ന ബോധവത്കരണ ക്ലാസ് വള്ളത്തോൾ പഞ്ചായത്ത് വൈസ് പ്രസിഡൻറ് നിർമല ദേവി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ മിനി ഐ ജി ചടങ്ങിൽ അധ്യക്ഷയായി.

‘ സ്ത്രീകളിലെ മാനസികാരോഗ്യസംരക്ഷണവും രക്ഷാകർതൃത്വവും’ എന്ന വിഷയത്തെ ആസ്പദമാക്കി പഞ്ചായത്തിൻ്റെ കുടുംബശ്രീ പരിശീലന കേന്ദ്രത്തിൽ വച്ചാണ് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചത്. പാലക്കാട് ദിശ സീനിയർ കൗൺസിലറും ജൂബിലി മിഷൻ മെഡിക്കൽ കോളേജ് മനഃശാസ്ത്ര വിഭാഗം മുൻ ഫാക്കൽറ്റിയും ആയിരുന്ന അബ്ദുൾ റഹ്മാൻ ക്ലാസുകൾ നയിച്ചു. സംശയ നിവാരണ സെഷനും പരിപാടിയുടെ ഭാഗമായി നടന്നു. വിവിധ മേഖലകളിൽ നിന്നായി 85 ഓളം വനിതകൾ പരിപാടിയിൽ പങ്കെടുത്തു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു എം, ജനപ്രതിനിധികളായ താജുന്നീസ, ഇന്ദിര സി പി, അജിത രവികുമാർ, രാധിക എം പി എന്നിവർ ആശംസകൾ നേർന്ന ചടങ്ങിൽകുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലർ ഷംന, സിഡിഎസ് – എ ഡി എസ് അംഗങ്ങൾ, അങ്കണവാടി പ്രവർത്തകർ, ആശാവർക്കർമാർ എന്നിവർ പങ്കെടുത്തു. ഐസിഡിഎസ് സൂപ്പർവൈസർ ദിവ്യ ഉണ്ണി റ്റി സ്വാഗതം ആശംസിച്ച ചടങ്ങിൽ ജാഗ്രതാ സമിതി വിമൻ ഫെസിലിറ്റേറ്റർ കീർത്തന കെ.കെ. നന്ദി പറഞ്ഞു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!