Channel 17

live

channel17 live

സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് വോട്ടഭ്യര്‍ത്ഥിച്ചു

പ്രൊഫസര്‍.സി.രവീന്ദ്രനാഥ് ചാലക്കുടി നഗരസഭ പ്രദേശത്ത് വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് വോട്ടഭ്യര്‍ത്ഥിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി പ്രൊഫസര്‍.സി.രവീന്ദ്രനാഥ് ചാലക്കുടി നഗരസഭ പ്രദേശത്ത് വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് വോട്ടഭ്യര്‍ത്ഥിച്ചു.ധന്യ ഹോസ്പിറ്റല്‍,പെരിയച്ചിറ കോണ്‍വെന്‍റ്, പോട്ട പള്ളി,മഡോണ കോണ്‍വെന്‍റ്,പോട്ട സ്കൂള്‍, കൂടപ്പുഴ അനുഗ്രസദന്‍,വെയര്‍ഹൗസ് ചാലക്കുടി,ചാലക്കുടി ഐടിഐ,വനിത ഐടിഐ,സേക്രട്ട് ഹാര്‍ട്ട് കോളേജ്,കാര്‍മ്മല്‍ സ്കൂള്‍,സെന്‍റ് ജെയിംസ് അക്കാദമി തുടങ്ങിയ സ്ഥലങ്ങള്‍ വളരെ ആവേശകരമായ സ്വീകരണങ്ങളായിരുന്നു പ്രസ്തുത സ്ഥാപനങ്ങളില്‍ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്.എസ്.എച്ച് കോളേജിലും,ഐടിഐയിലും വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും ചെയ്തായിരുന്നു സ്ഥാനാര്‍ത്ഥി മടങ്ങിയത്.മുന്‍ എംഎല്‍എ ബി.ഡി.ദേവസ്സി,ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളായ കെ.എസ്.അശോകന്‍,എം.വി.ഗംഗാധരന്‍,അഡ്വ.പി.ഐ.മാത്യൂ,ഡെന്നീസ്.കെ.ഇന്‍റണി,കെ.ഐ.അജിതന്‍,ഉഷ പരമേശ്വരന്‍, എ.എം.ഗോപി, പി.എസ്.സന്തോഷ്,എം.എന്‍.ശശീധരന്‍ ,നഗരസഭ എല്‍.ഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ സി.എസ്.സുരേഷ്,നഗരസഭ കൗണ്‍സിലര്‍ ബിന്ദു ശശികുമാര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!