സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള തളിക്കുളം ഗ്രാമ പഞ്ചായത്തിലെ സ്നേഹതീരം ബീച്ച് പാര്‍ക്കില്‍ ഫുഡ് സ്ട്രീറ്റ് പദ്ധതി ആരംഭിച്ചു. ചടങ്ങ് സി.സി മുകുന്ദന് എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കൗണ്‍സില്‍ തീരുമാനപ്രകാരം ആദ്യ ഘട്ടത്തില്‍ ടീ ആന്റ് സ്നാക്സ്, നാടന്‍ വിഭവങ്ങള്‍ തുടങ്ങിയ സ്റ്റാളുകളാണ് തുടങ്ങിയിരിക്കുന്നത്. കൂടുതല്‍ വ്യത്യസ്തമായ ഭക്ഷണ വിഭവങ്ങളുടെ സ്റ്റാളുകള്‍ക്കായി ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ അടുത്ത ഘട്ടത്തില്‍ ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് എംഎല്‍എ പറഞ്ഞു. ചടങ്ങില്‍ മുന്‍ എം.പി ടി.എന്‍ പ്രതാപന്, ഡി.എം.സി മാനേജര്‍ എ.ടി നേന, ഡി.എം.സി സൂപ്പര്‍വൈസര്‍ അസ്ഹര്‍ മജീദ് തുടങ്ങിയര്‍ പങ്കെടുത്തു.
സ്നേഹതീരം ബീച്ച് പാര്‍ക്കില്‍ ഫുഡ് സ്ട്രീറ്റ് പദ്ധതി ആരംഭിച്ചു
