മാലിന്യ കേന്ദ്രങ്ങള്‍ മനോഹര ഇടങ്ങളാക്കി മാറ്റുന്ന മാതൃകാ പ്രവര്‍ത്തനം പറപ്പൂക്കര പഞ്ചായത്തില്‍ തുടങ്ങി.
മാലിന്യ കേന്ദ്രങ്ങള്‍ മനോഹര ഇടങ്ങളാക്കി മാറ്റുന്ന മാതൃകാ പ്രവര്‍ത്തനം പറപ്പൂക്കര പഞ്ചായത്തില്‍ തുടങ്ങി. നന്തിക്കര സെന്ററിലെ പൊതു സ്ഥലത്താണ് നന്തിക്കര വൊക്കേഷന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കുന്നത്. ഏകദേശം 25 കേന്ദ്രങ്ങളില്‍ ജനുവരി 1 ന് മുന്‍പായി സ്‌നേഹാരാമങ്ങള്‍ ഒരുക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. നേരത്തെ ദേശീയ പാതയോരത്ത് ചെണ്ടുമല്ലി കൃഷി ചെയ്തിരുന്നു.
സ്‌നേഹാരാമം പദ്ധതിയുടെ ഉദ്ഘാടനം പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ കെ അനൂപ് നിര്‍വഹിച്ചു. വിഎച്ച്എസ്ഇ പ്രിന്‍സിപ്പാള്‍ മഞ്ജു കെ മാത്യു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വി വി പ്രതീഷ്, അജിഷ ബിനു, നന്ദിനി സതീശന്‍, അധ്യാപകരായ ലിജി ജോസഫ്, പി ഗിരിജന്‍ എന്നിവര്‍ സംസാരിച്ചു.