ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നന്തിക്കര ഗവ. ഹൈസ്കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പിടിഎ പ്രസിഡന്റ് എം.കെ അശോകന് അധ്യക്ഷത വഹിച്ചു.
നന്തിക്കര ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ജില്ലാ പഞ്ചായത്തും കുടുംബശ്രീ മിഷനും സംയുക്തമായി നടത്തുന്ന സ്നേഹിത@സ്കൂള്‍ പദ്ധതിക്ക് തുടക്കമായി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നന്തിക്കര ഗവ. ഹൈസ്കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പിടിഎ പ്രസിഡന്റ് എം.കെ അശോകന് അധ്യക്ഷത വഹിച്ചു. സ്നേഹിത@സ്കൂള്‍ പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ജില്ലാ സര്‍വീസ് പ്രൊവൈഡര്‍ നീനാ മരിയ ക്ലാസ് നയിച്ചു.
പ്രധാന അധ്യാപിക ബീന സി. ജേക്കബ്, വി എച്ച് എസ് ഇ പ്രിന്‍സിപ്പാള്‍ മഞ്ജു കെ. മാത്യു, എസ് എം സി ചെയര്മാന് സി.വി വിമല്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.