വെള്ളാങ്കല്ലൂർ ലിങ്ക് സെന്റർ കരൂപ്പടന്ന മുസാഫിരിക്കുന്ന് മദ്രസ ഹാളിൽ നടത്തിയ മേഖല സ്പെഷ്യൽ കൺവെൻഷൻ ഗ്രാമപഞ്ചായത്തംഗം എം എച്ച് ബഷീർ ഉദ്ഘാടനം ചെയ്തു.
മാളഃ സ്നേഹ സാന്ത്വനം കാരുണ്യ സമൂഹത്തിലൂടെ എന്ന സന്ദേശവുമായി ആൽഫ പാലിയേറ്റീവ് കെയർ വെള്ളാങ്കല്ലൂർ ലിങ്ക് സെന്റർ കരൂപ്പടന്ന മുസാഫിരിക്കുന്ന് മദ്രസ ഹാളിൽ നടത്തിയ മേഖല സ്പെഷ്യൽ കൺവെൻഷൻ ഗ്രാമപഞ്ചായത്തംഗം എം എച്ച് ബഷീർ ഉദ്ഘാടനം ചെയ്തു. ലിങ്ക് സെന്റർ ആക്ടിംഗ് പ്രസിഡന്റ് ഷെഫീർ കാരുമാത്ര അധ്യക്ഷത വഹിച്ചു. പ്രൊഫ. വർഗ്ഗീസ് ആമുഖപ്രസംഗം നടത്തി. ആൽഫയുടെ നാൾവഴിയും പദ്ധതി വിശദീകരണവും ലിങ്ക് സെന്റർ പ്രസിഡന്‍റ് എ ബി സക്കീർ ഹുസൈൻ നടത്തി. കരൂപ്പടന്ന ഹയർ സെക്കൻ്റിറി സ്കൂൾ പി ടി എ പ്രസിഡന്റ് ഒ എം ഇസ്മയിൽ, ഗ്രാമപഞ്ചായത്ത് മെമ്പർ കെ എ സഖത്തുള്ള, ലിങ്ക് സെന്റർ ജോയിന്റ് സെക്രട്ടറി പി കെ എം അഷ്റഫ്, പ്രോഗ്രാം കോഡിനേറ്റർ എ എ മുസമ്മിൽ, ലിങ്ക് സെന്റർ വൈസ് പ്രസിഡന്റ് പി എം അബ്ദുൽ ശക്കൂർ തുടങ്ങിയവർ സംസാരിച്ചു. ലിങ്ക് സെന്‍റര്‍ സെക്രട്ടറി പി ഐ മുഹമ്മദ് സലീം സ്വാഗതവും ട്രഷറർ മെഹറുബാൻ ശിഹാബ് നന്ദിയും പറഞ്ഞു.