നഗരസഭ അങ്കണത്തില്‍ എ.സി.പി സി.ആര്‍ സന്തോഷ് ഫ്ലാഗ് ഓഫ് ചെയ്തു. ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
സ്വച്ച് ഭാരത് മിഷൻ അർബൻ 2.0 ഇന്ത്യൻ സ്വച്ഛത ലീഗ് സീസൺ – 2 മത്സരത്തിന്റെ ഭാഗമായി കുന്നംകുളം നഗരസഭ ബഹുജന റാലി സംഘടിപ്പിച്ചു. നഗരസഭ അങ്കണത്തില്‍ എ.സി.പി സി.ആര്‍ സന്തോഷ് ഫ്ലാഗ് ഓഫ് ചെയ്തു. ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
നഗരസഭാങ്കണത്തില്‍ നിന്നും ഗുരുവായൂര്‍ റോഡിലൂടെ നഗരം ചുറ്റി ജവഹര്‍ സ്ക്വയർ വരെയും ബഹുജന റാലി നടത്തി. റാലിയില്‍ നാടന്‍ കലകള്‍, ബാന്റ് വാദ്യം, കുടുംബശ്രീ അംഗങ്ങളുടെ ശിങ്കാരി മേളവും അണിനിരന്നു. വിദ്യാര്‍ത്ഥികള്‍, ഹരിതകര്‍മ സേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, നഗരസഭ ജീവനക്കാര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുത്തു. പുതിയ ബസ് സ്റ്റാന്‍ഡില്‍ സിഗ്നേച്ചര്‍ സപ്പോര്‍ട്ട് ക്യാമ്പെയിനും നടത്തി. ചെയര്‍പേഴ്സണ്‍ ഉദ്ഘാടനം ചെയ്തു.
വൈസ് ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം സുരേഷ്, സജിനി പ്രേമന്‍, ടി. സോമശേഖരന്‍, പ്രിയ സജീഷ്, പി.കെ ഷെബീര്‍, കൗണ്‍സിലര്‍മാര്‍, സെക്രട്ടറി വി.എസ് സന്ദീപ് കുമാര്‍, സി.സി.എം ആറ്റ്ലി പി. ജോണ്‍, എച്ച്.ഐ മാരായ പി.എ വിനോദ്, രഞ്ജിത് തുടങ്ങിയവര്‍ പങ്കെടുത്തു.