പുതുക്കാട് : ആനന്ദപുരം സ്വദേശി കൊരട്ടിക്കാട്ടിൽ വീട്ടിൽ യദുകൃഷ്ണൻ 30 വയസ് എന്നയാളെ 23.04.2025 തീയ്യതി രാത്രി 07.30 മണിയോടെ ആനന്ദപുരം കള്ള്ഷാപ്പില്‍ വെച്ച് മാരകായുധമായ ചില്ല് കുപ്പിയും, പട്ടിക വടികൊണ്ടും തലയിലും നെറ്റിയിലും അടിച്ച് കൊലപ്പെടുത്തിയ സംഭത്തിലെ പ്രതിയായ ഇയാളുടെ ജേഷ്ഠൻ ആനന്ദപുരം സ്വദേശി കൊരട്ടിക്കാട്ടിൽ വീട്ടിൽ കാക്ക വിഷ്ണു എന്നറിയപ്പെടുന്ന വിഷ്ണു 32 വയസ് എന്നയാളെയാണ് പുതുക്കാട് പോലീസ് പിടികൂടിയത്. വിഷ്ണു യദുകൃഷ്ണനും തമ്മില്‍ സ്വത്ത് ഭാഗം വെക്കുന്നതിനെക്കുറിച്ചുളള കാര്യത്തെക്കുറിച്ച് തർക്കം മൂലമുള്ള വൈരാഗ്യത്താൽ 23.04.2025 തീയ്യതി രാത്രി 07.30 മണിയോടെ വിഷ്ണു യദുകൃഷ്ണനെ ആനന്ദപുരം കള്ള്ഷാപ്പില്‍ വെച്ച് മാരകായുധമായ ചില്ല് കുപ്പിയും, പട്ടിക വടികൊണ്ടും തലയിലും നെറ്റിയിലും അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു, ഈ വിവരം ഷാപ്പിലുണ്ടായിരുന്നവർ വിഷ്ണുവിന്റെ വീട്ടുകാരെ അറിയിച്ചതിനെ തുടർന്ന് വീട്ടുകാർ വന്ന് യദുകൃഷ്ണനെ ചികിത്സയ്ക്കായി ആദ്യം തൃശ്ശൂൂര്‍ ജനറല്‍ ഹോസ്പിറ്റലിൽ കൊണ്ട് പോയി ചികിത്സ നൽകുകയും പരിക്ക് ഗുരുതരമായതിനാല്‍ തൃശ്ശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേക്കും ആംബുലൻസിൽ എത്തിച്ച സമയം പരിക്കിന്റെ കാഠിന്യത്തില്‍ രാത്രി 10.44 മണിക്ക് യദുകൃഷ്ണന്‍ മരണപ്പെട്ടതായി ഡോക്ടർ സ്ഥീതീകരിക്കുകയായിരുന്നു. ഈ സംഭവത്തിന് ഇവരുടെ രണ്ടാനച്ചൻ ആനന്ദപുരം സ്വദേശി കൊടലി പറമ്പിൽ വീട്ടിൽ ജെയ്സൺ 50 വയസ് എന്നയാളുടെ പരാതിയിൽ പുതുക്കാട് പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഈ കേസിലേക്ക് അന്വേഷണം നടത്തി വരവെ വിഷ്ണുവിനെ ആനന്ദപുരം പാടത്ത് നിന്ന് അതിസാഹസികമായി ആണ് പിടികൂടിയത്. നടപടിക്രമങ്ങൾക്ക് ശേഷം വിഷ്ണുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. വിഷ്ണുവിന് പുതുക്കാട് പോലീസ് സ്റ്റേഷനിൽ അടിപിടി, മോഷണം, വീടുകയറി ആക്രമണം എന്നീ 3 ക്രിമിനൽ കേസുകളുണ്ട്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നിർദേശാനുസരണം ചാലക്കുടി DYSP സുമേഷ്.കെ, പുതുക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീഷ് കമാർ, സബ് ഇൻസ്പെക്ടർമാരായ പ്രദീപ്.എൻ, കൃഷ്ണൻ, ലിജു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, സുജിത്ത്, അജി, ഷഫീക്ക്, ദീപക്, സിവിൽ പോലീസ് ഓഫീസർമാരായ സിനീഷ്, കിഷോർ, നവീൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
സ്വത്ത് തർക്കം മൂലമുള്ള വൈരാഗ്യത്താൽ അനുജനെ കൊലപ്പെടുത്തിയ കേസിൽ ജേഷ്ഠൻ പുതുക്കാട് പോലീസിന്റെ കസ്റ്റഡിയിൽ
