Channel 17

live

channel17 live

സ്വാതന്ത്ര്യദിനത്തിൽ അങ്കമാലി എം പി ഓഫീസിൽ ദേശീയ പതാകയുയർത്തി

ദേശീയ പതാക ഉയർത്തിയ ശേഷം ബെന്നി ബഹനാൻ എം പി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.

അങ്കമാലി: രാജ്യത്തിന്റെ 77-മത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ബെന്നി ബഹനാൻ എം പിയുടെ അങ്കമാലിയിലെ ഓഫിസിൽ ദേശീയ പതാകയുയർത്തി. ദേശീയ പതാക ഉയർത്തിയ ശേഷം ബെന്നി ബഹനാൻ എം പി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ഇന്ത്യ സ്വതന്ത്രമായി മാറുന്നതിന് പതിനായിരക്കണക്കിന് ആളുകളുടെ ജീവനാണ് ബലി നല്‍കേണ്ടി വന്നത്. നാനാത്വത്തിലും ഏകത്വം നിലനില്‍ക്കുന്ന രാജ്യമാണ് നമ്മുടെത്. ‘ഇന്ത്യ’ എന്ന ആശയത്തെ വിഭജിക്കാൻ ഒന്നിനെയും അനുവദിക്കരുത്. ധീരരായ സ്വാതന്ത്ര്യ സമര സേനാനികൾ നേടിത്തന്ന സ്വാതന്ത്ര്യവും ജനാധിപത്യവും പോറലേൽക്കാതെ കാത്തു സൂക്ഷിക്കേണ്ടത് ഇന്ത്യയിലെ ഓരോ പൗരന്റെയും കടമയാണ് എന്നും എം പി സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഓർമിപ്പിച്ചു. റോജി എം ജോൺ എം എൽ എ, കോൺഗ്രസ്സ് നേതാക്കളായ ആന്റൂ മാവേലി, സാംസൺ ചാക്കോ, പി വി സജീവൻ, കെ കെ ജോഷി, അങ്കമാലി റോട്ടറി ക്ലബ്ബ് പ്രസിഡന്റ് അഗസ്റ്റിൻ മുണ്ടാടൻ, റോട്ടറി ക്ലബ്ബ് അംഗങ്ങൾ, മറ്റ്‌ പൊതുപ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!