Channel 17

live

channel17 live

സ്വാതന്ത്ര്യദിനാഘോഷം ഒരുക്കങ്ങളായി; മന്ത്രി കെ രാജൻ പതാക ഉയര്‍ത്തും

സ്വാതന്ത്ര്യദിനാഘോഷം ഒരുക്കങ്ങളായി; മന്ത്രി കെ രാജൻ പതാക ഉയര്‍ത്തും

എഴുപത്തി ഏഴാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ അവസാന വട്ട ഒരുക്കങ്ങൾ പൂർത്തിയായി. ജില്ലാതല പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്ന തേക്കിന്‍കാട് മൈതാനം വിദ്യാര്‍ത്ഥി കോര്‍ണർ ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. അസി. കലക്ടർ കാർത്തിക് പാണിഗ്രാഹി, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി മുരളി, തഹസിൽദാർ ടി ജയശ്രീ എന്നിവരും ഒപ്പമുണ്ടായി.

15ന് രാവിലെ 8.30ന് പരേഡ് അണിനിരക്കും. 9.02ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ദേശീയ പതാക ഉയര്‍ത്തും. ഈ സമയം പരേഡ് ദേശീയ പതാകയ്ക്ക് ആദരവ് പ്രകടിപ്പിക്കും. തുടർന്ന് ബാന്റ് ദേശീയഗാനം ആലപിക്കും.

9.07ന് മുഖ്യാതിഥി പരേഡ് പരിശോധിക്കും. 9.12ന് സ്വാതന്ത്ര്യദിന സന്ദേശം നൽകും. തുടർന്ന് പരേഡ് മാർച്ച് പാസ്റ്റ്. പൊലീസ്, ഫോറസ്റ്റ്, എക്സൈസ്, ആംഡ് റിസർവ് പൊലീസ്, കേരള എൻ സി സി സീനിയർ ബോയ്സ്, കേരള എൻ സി സി സീനിയർ ഗേൾസ്, എസ് പി സി ബോയ്സ് – ഗേൾസ് തുടങ്ങി ഇരുപത് യൂണിറ്റുകൾ പരേഡിൽ പങ്കെടുക്കും. തുടർന്ന് ദേശഭക്തി ഗാനാലാപനവും വിജയികൾക്കുള്ള ട്രോഫി വിതരണവും നടക്കും. ദേശീയഗാനത്തോടെ ചടങ്ങുകൾക്ക് സമാപനമാകും.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!