ചാലക്കുടി നഗരസഭയിലെ ഇരുപത്തിമൂന്നാം വാർഡ് ഗോൾഡൻ നഗർ കൈരളി അങ്കണവാടിയിൽ സ്വാതന്ത്ര്യദിനാഘോഷംനടത്തി.വാർഡ് കൗൺസിലർ ബിന്ദു ശശികുമാർ പതാക ഉയർത്തുകയും പച്ചക്കറി വിത്തുകൾ വിതരണം നടത്തുകയും ചെയ്തു.കുരുന്നില എന്ന പേരിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പുസ്തക പാക്കറ്റ് പി.ഡബ്ല്യു.ഡി. മെക്കാനിക്കൽ എൻജിനീയർ സി. നന്ദകുമാർ സമ്മാനിച്ചു. പരിഷത്ത് മേഖലാ സെക്രട്ടറി പി. രവീന്ദ്രൻ , ബുഷറ ടീച്ചർ ദിതീഷ്കുമാർ,ബിന്യാമിൻ തുടങ്ങിയവർ പങ്കെടുത്തു.1800 രൂപ വിലവരുന്ന കുരുന്നില – 35 ബാലസാഹിത്യ പുസ്തകങ്ങളും 20 പാട്ടുകളും ഉൾപ്പെടുന്നതാണ്. ചാലക്കുടി PWD മെക്കാനിക്കൽ എഞ്ചിനീയർ ഓഫീസ് ജീവനക്കാർ സ്പോൺസർ ചെയ്യുകയായിരുന്നു.
സ്വാതന്ത്ര്യദിനാഘോഷം -കുരുന്നില പുസ്തകപ്പായ്ക്കറ്റും വിത്തുവിതരണവും നടത്തി
