Channel 17

live

channel17 live

സ്വാതന്ത്ര്യ ദിനാഘോഷം ; ഗാന്ധിയുടെയും ഇ എം എസിന്റെയും അർദ്ധകായ പ്രതിമകൾ അനാച്ഛാദനം ചെയ്തു

മതിലകം ബ്ലോക്ക് പഞ്ചായത്തിൽ 77ാം സ്വാതന്ത്ര്യ ദിനാഘോഷവും മഹാത്മാ ഗാന്ധിയുടെയും ഇ.എം. എസിന്റെയും അർദ്ധകായ പ്രതിമകളുടെ അനാച്ഛാദനവും നടന്നു.

മതിലകം ബ്ലോക്ക് പഞ്ചായത്തിൽ 77ാം സ്വാതന്ത്ര്യ ദിനാഘോഷവും മഹാത്മാ ഗാന്ധിയുടെയും ഇ.എം. എസിന്റെയും അർദ്ധകായ പ്രതിമകളുടെ അനാച്ഛാദനവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ ഇ.ടി ടൈസൺ മാസ്റ്റർ എംഎൽഎയും ആദ്യ മുഖ്യമന്ത്രി ഇ എം.എസിന്റെ പ്രതിമ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ മഞ്ജുള അരുണനും അനാച്ഛാദനം ചെയ്തു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ ദേശീയപതാക ഉയർത്തി.

സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ പൊരുതി നേടിയ മഹത്തായ മൂല്യങ്ങൾ വെല്ലുവിളിക്കപ്പെടുമ്പോൾ മഹാത്മാ ഗാന്ധിയുടെയും ഇ.എം.എസിന്റെയും പ്രതിമകൾ അനാച്ഛാദനം ചെയ്യപ്പെടുന്നത് ചരിത്രങ്ങളുടെ ഓർമ്മപ്പെടുത്തൽ കൂടിയാണെന്നും ഈ പ്രവൃത്തിയിലൂടെ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി അഭിനന്ദനം അർഹിക്കുന്നുവെന്നും ചടങ്ങിൽ ഇ.ടി. ടൈസൺ മാസ്റ്റർ എംഎൽഎ പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ ചടങ്ങിൽ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം.എസ് മോഹനൻ, ടി.കെ.ചന്ദ്രബാബു, സീനത്ത് ബഷീർ, നിഷ അജിതൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എസ്.സലീഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. മധുരാജ്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ഷീജ ബാബു, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.എ. ഹസ്ഫൽ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.കെ. വൽസമ്മടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.കെ. ഫൽഗുനൻ, നൗമി പ്രസാദ്, കെ. എ.കരീം, മിനിഷാജി, അഡ്വ.മോനിഷ ലിജിൻ, ശോഭന ശാർങധരൻ, ഹഫ്സ ഒഫൂർ, ജിനേഷ് വി.എസ്., ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ, വർക്കിങ് ഗ്രൂപ്പ് അംഗങ്ങൾ, ഘടക സ്ഥാപനങ്ങളിലെ ജീവനക്കാർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. വജ്രജൂബിലി കലാകാരികളുടെ കലാപരിപാടികളും അരങ്ങേറി.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!