Channel 17

live

channel17 live

സ്വാദിഷ്ടമായ വിവിധ തരം നാടൻ വിഭവങ്ങളുമായി വ്യാസവിദ്യാനികേതനിൽ കർക്കടക ഫുഡ് ഫെസ്റ്റ് നടത്തി

ചാലക്കുടി : ഫാസ്റ്റ് ഫുഡിൻ്റെ കാലത്ത് തനതും പുരാതനവുമായ പ്രകൃതി വിഭവങ്ങൾ കൊണ്ട് സ്വാദിഷ്ടമായ നാടൻ ഭക്ഷണ വിഭവങ്ങളുമായി വ്യാസവിദ്യാനികേതൻ സെൻട്രൽ സ്കൂളിലെ മാതൃസമിതി അംഗങ്ങൾ. പുതുതലമുറയ്ക്ക് പരിചിതമല്ലാത്ത പഴയകാല രുചി വിഭവങ്ങൾ ആണ് മാതൃസമിതി കർക്കടക ഫുഡ് ഫെസ്റ്റിൽ ഒരുക്കിയിരുന്നത്.ആശാളി ലഡു ,മുക്കുറ്റി ലേഹ്യം,ഉലുവപായസം,കപ്പലണ്ടിഉണ്ട,കരിനൊച്ചി കൂട്ട്,വാഴപ്പിണ്ടി ഉപ്പിലിട്ടത് ,ചെമ്പരത്തി ജ്യൂസ്, വാഴക്കൂമ്പ് കട്ലറ്റ്, കക്കും കായ കഞ്ഞി,പത്തില തോരൻ ,കുമ്പളങ്ങ അച്ചാർ,മത്തൻപൂവ് ബജി ,വേപ്പില കട്ടി,നവധാന്യ സാലഡ്,റാഗി ഉണ്ട തുടങ്ങി ഏകദേശം ഇരുന്നൂറോളം വ്യത്യസ്ത ഭക്ഷണങ്ങൾ ഫെസ്റ്റിൽ ഉണ്ടായിരുന്നു.നാട്ടിൽ സുലഭമായി കിട്ടുന്ന ഔഷധഗുണമുള്ള പല വസ്തുക്കളും ഉപയോഗിച്ച് ഭക്ഷണം ഉണ്ടാക്കിയത് പുതുതലമുറയ്ക്ക് അന്യം നിന്ന് പോയ ഭക്ഷണ ശീലങ്ങളെ കുറിച്ച് അറിവ് പകർന്നു നൽകുന്ന ഒരു വേദി കൂടിയായി കർക്കടക ഫെസ്റ്റ് മാറി.

ഭാരതീയ വിദ്യാനികേതൻ സംസ്ഥാന സമിതി അംഗവും ജഗദ്ഗുരു ട്രസ്റ്റ് ട്രഷററുമായ ടി. എൻ. രാമൻ അധ്യക്ഷത വഹിച്ച ചടങ്ങ്,ആയുർ ഗുരു ആയുർവേദ വെൽനസ് ക്ലിനിക്കിലെ ഫിസിഷൻ ഡോ.ലത . ഒ .ആർ .ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ യു .പ്രഭാകരൻ,സ്കൂൾ പ്രിൻസിപ്പൽ പി.ജി .ദിലീപ് ,ഭാരതീയ വിദ്യാനികേതൻ മാതൃഭാരതി സ്റ്റേറ്റ് സെക്രട്ടറി സൗമ്യ സുരേഷ്,ക്ഷേമ സമിതി പ്രസിഡൻറ് എ .കെ . ഗംഗാധരൻ എന്നിവർ സംസാരിച്ചു.മാതൃസമിതി പ്രസിഡൻറ് ശ്രുതി ഷൈ നോ സ്വാഗതവും മാതൃസമിതി വൈസ് പ്രസിഡൻറ് സൗമ്യ പ്രതീഷ് നന്ദിയും രേഖപ്പെടുത്തി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!