Channel 17

live

channel17 live

“സ്വാർത്ഥതയുള്ള മനുഷ്യർ പ്രകൃതിയെ നശിപ്പിക്കുമ്പോൾ പ്രകൃതിയെ തിരിച്ചുപിടിക്കാനുള്ള ഊർജ്ജം നൽകുന്ന നഗരസഭയുടെ ഞാറ്റുവേലോത്സവം ഏറെ മാതൃകാപരമാണ് : ജയരാജ് വാര്യർ

ഇരിങ്ങാലക്കുട : നഗരസഭയുടെ ഞാറ്റുവേല മഹോത്സവത്തിന്റെ അഞ്ചാം ദിവസത്തെവയോജന സംഗമത്തിന്റെ ഉദ്ഘാടനം രാജീവ് ഗാന്ധി മുനിസിപ്പൽ ടൗൺഹാളിൽ പ്രശസ്ത സിനിമാ താരം ജയരാജ് വാര്യർ നിർവ്വഹിച്ചു. മുൻസിപ്പൽ ചെയർപേഴ്സൻ സുജ സഞ്ജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു.സമ്മേളനത്തിൽ എത്തിച്ചേർന്നവരിൽ ഏറ്റവും പ്രായം കൂടിയ കർഷകനും കൂടിയായ രാമകൃഷ്ണനെ ആദരിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഫെനി എബിൻ വെള്ളാനിക്കാരൻ, സി. സി .ഷിബിൻ, അംബിക പള്ളിപ്പുറത്ത്, ജെയ്സൺ പാറേക്കാടൻ, അഡ്വ. ജിഷ ജോബി എന്നിവർ പ്രസംഗിച്ചു.മുൻ മുൻസിപ്പൽ ചെയർപേഴ്സണും ,കൗൺസിലറും കൂടിയായ സോണിയ ഗിരി സ്വാഗതവും മുനിസിപ്പൽ കൗൺസിലർ ഷെല്ലി വിൽസൻ നന്ദിയും പറഞ്ഞു.കൗൺസിലർമാർ, വിവിധ വാർഡുകളിലെ വയോജന ക്ലബ്ബുകളിൽ നിന്ന് എത്തിച്ചേർന്നവർ, പൊതുജനങ്ങൾ തുടങ്ങീയവർ പങ്കെടുത്തു.വയോജനങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.

സംഗമസാഹിതി ഒരുക്കിയ സാഹിത്യ സദസ്സിൽ വികെ ലക്ഷ്മണ നായർ എഴുതിയ ‘കഥയില്ലാത്ത ഒരു കഥ” എന്ന പുസ്തകത്തിൻ്റെ പ്രകാശന കർമ്മം നടന്നു. സാഹിത്യ സദസ്സിന് സാവിത്രി ലക്ഷ്മണൻ , കാട്ടൂർ രാമചന്ദ്രൻ, രതി കല്ലട എന്നിവർ നേതൃത്വം നൽകി. നഗരസഭയുടെ ഉപഹാരം കൗൺസിലർ ജയാനന്ദൻ. ടി.കെ. സമ്മാനിച്ചു.തുടർന്ന് നടന്ന കാർഷിക സെമിനാറിൽ ജാതി കൃഷി എങ്ങനെ ശാസ്ത്രീയമാക്കാം എന്ന വിഷയത്തിൽ കേരള കാർഷിക സർവ്വകലാശാല അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ അനീഷ.എ.കെ വിഷയാവതരണം നടത്തി. ചടങ്ങിന് കൗൺസിലർമാരായ ജസ്റ്റിൻ ജോൺ, സഞ്ജയ് എം എസ്. എന്നിവർ നേതൃത്വം നൽകി.തുടർന്ന് അംഗനവാടി ടീച്ചേഴ്സ് , ഹെൽപ്പേഴ്സ്, ആശാവർക്കർമാർ, ഹരിത കർമ്മസേന എന്നിവർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഓണം കളിയും അരങ്ങേറി. വൈകീട്ട് കലാകാരന്മാരുടെ സംഘടന നന്മ ഇരിങ്ങാലക്കുട അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!