Channel 17

live

channel17 live

സ്വീകരണം നൽകി

പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ ബോധവൽക്കരണം നടത്തുന്ന ആർ പത്മജന് തൃശൂർ ജില്ലയിൽ സ്വീകരണം നൽകി. ജില്ലാ കലക്ടർ വി.ആർ കൃഷ്ണ തേജ പൊന്നാട അണിയിച്ചു. ജില്ലാ ശുചിത്വ മിഷനിൽ നടന്ന സ്വീകരണത്തിൽ ജില്ലാ കോർഡിനേറ്റർ കെ കെ മനോജ്‌ ഉപഹാരം നൽകി. കൊട്ടിയം റോട്ടറി ക്ലബ്ബിന്റെയും, കൊല്ലം ജില്ലാ ശുചിത്വമിഷന്റെയും നേതൃത്വത്തിലാണ് ബോധവൽക്കരണ യാത്ര. ജില്ലാ ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ രജിനേഷ് രാജൻ, അസി. കോർഡിനേറ്റർ മുർഷീദ് എം, ടെക്നിക്കൽ കോൺസൾട്ടന്റ് അഖിൽ എ, ഡി ഇ ഓ തുളസി കെ എ, അക്കൗണ്ടന്റ് പദ്മജ എ മേനോൻ എന്നിവർ പങ്കെടുത്തു.

തുടർന്ന് തൃശൂർ കോർപ്പറേഷനിൽ മേയർ എം കെ വർഗീസ് പൊന്നാട അണിയിച്ചു സ്വീകരിച്ചു. കൊട്ടിയം റോട്ടറി ക്ലബ് പ്രസിഡന്റ്‌ ഷിബു റാവുത്തർ, റോട്ടറി ഡിസ്ട്രിക്ട് 3201 സെക്രട്ടറി ജനറൽ തോമസ് എം ഇ, സെക്രട്ടറി മനോജ്‌ പുഷ്കരൻ, ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൌൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഡ്വ. എസ് രാജീവൻ, റോട്ടറി
അസിസ്റ്റന്റ് ഗവർണർ പോൾ വർഗീസ്, ജേക്കബ് കോശി രാഹുൽ ചാലി എന്നിവർ പരിപാടികളിൽ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!