Channel 17

live

channel17 live

സ്വീകരണം നൽകി

മലയോര മേഖലയിലെ ജനങ്ങളോടും ആദിവാസി ഊരുകളിലും കാടിന്റെ മക്കളുടെ ശബ്ദം ആയിമാറിയ റൂബിൻലാലിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് സ്വീകരണം നൽകി .ചാലക്കുടി നിയോജകമണ്ഡലം പ്രസിഡൻറ് റോയ് ജോസഫ്, ചാലക്കുടി നിയോജകമണ്ഡലം കമ്മറ്റി കൺവീനർ Adv സണ്ണി ഗോപുരൻ , അതിരപ്പിള്ളി കൺവീനർ ആൻ്റണി പുളിക്കൻ എന്നിവർ സംസാരിച്ചു

ചാലക്കുടി നിയോജകമണ്ഡലം കോഡിനേറ്റേഴ്സ് ,സൗദ ബീവി ,വേലായുധൻ, ജിത്തു മാധവ് ,ദീപക് അന്റോണിയോ ,ജസ്റ്റിൻ ,Pc രാജൻ,ഹസീന നിഷാദ്, വർഗീസ് പുളിക്കൻ , ദേവസി ,ജിഷോർ എന്നിവരും നാട്ടുകാരും പങ്കെടുത്തു. മാധ്യമപ്രവർത്തകൻ എന്ന നിലയിൽ PWD റോഡരികിൽ നിന്ന് പരിക്കുപറ്റി കിടന്ന കാട്ടുപന്നിയുടെ ഫോട്ടോ എടുത്തതിന്, കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി, വനത്തിൽ അധിക്രമിച്ച് കയറി എന്നീ കുറ്റങ്ങൾ ചാർത്തി അന്യായമായി തടങ്കിൽ പാർപ്പിച്ച് ക്രൂരമായി പീഡിപ്പിച്ചു ,12 ദിവസം ജയിലിൽ കിടക്കേണ്ടിവന്നു. റൂബിൻലാൽ തുടങ്ങിവെച്ച ദൗത്യം തുടർന്നുകൊണ്ടു പോകാൻ വേണ്ട സഹായം ട്വന്റി ട്വന്റി ഉറപ്പുനൽകി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!