ഹോളി ഖുർആൻ മത്സരം ഉസ്താദ് ഹുസൈൻ അൻവരി ഉദ്ഘാടനം ചെയ്തു.
പുത്തൻചിറ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ജെൽസെ മീലാദ് സീസൺ 4- 2023 പ്രകാശമാണ് തിരുനബി എന്ന പ്രമേയത്തെ ആസ്പദമാക്കി അഖില കേരള ഹോളി ഖുർആൻ പാരായണ മത്സരവും തിരഞ്ഞെടുക്കപ്പെട്ട നാല് കുടുംബങ്ങൾക്ക് സൗജന്യഭൂമി വിതരണവും നടത്തി. ഹോളി ഖുർആൻ മത്സരം ഉസ്താദ് ഹുസൈൻ അൻവരി ഉദ്ഘാടനം ചെയ്തു. ചെയർമാൻ അലി താനത്തുപറമ്പിൽ അധ്യക്ഷത വഹിച്ചു.കൂട്ടായ്മ വൈസ് ചെയർമാൻ നസീർ പാണ്ടികശാല സ്വാഗതം പറഞ്ഞു. പുത്തൻചിറ പഞ്ചായത്തിലേയും വെള്ളാങ്ങല്ലൂർ പഞ്ചായത്തിലേയും പാവപ്പെട്ട നാല് കുടുംബങ്ങൾക്കുള്ള ഭൂദാനത്തി ന്‍റെ ഉദ്ഘാടനം കൊടുങ്ങല്ലൂർ എംഎൽഎ വി ആർ സുനിൽകുമാർ നിര്‍വ്വഹിച്ചു.
ഭൂദാന ചടങ്ങില്‍ ചെയർമാൻ സലിം കാലടി അധ്യക്ഷത വഹിച്ചു. കൂട്ടായ്മ അഡ്മിൻ റഷീദ് തരുപീടികയിൽ ആമുഖ പ്രഭാഷണം നടത്തി.പഞ്ചായത്ത് മെമ്പർമാരായ എം എം ഷമേജ്, വി എ നദീർ, എസ് എൻ ഡി പി യോഗം കൗൺസിലർ സി കെ യുധി എന്നിവർ ആശംസകൾ നേർന്നു.കൂട്ടായ്മ ജനറൽ സെക്രട്ടറി ഹുസൈൻ കാട്ടുകാരൻ സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ പി ഐ നിസാർ നന്ദി പറഞ്ഞു, ഹോളി ഖുർആൻ പാരായണം മത്സരങ്ങൾക്ക് ശേഷം ഖലീൽ ഹുദവി കാസർഗോഡിന്റെ മീലാദ് പ്രഭാഷണം നടന്നു.