Channel 17

live

channel17 live

സൗജന്യമായി കണ്ണടകൾ വിതരണം ചെയ്തു

മേലൂർ ഗ്രാമപഞ്ചായത് കുന്നപ്പിള്ളി വാർഡിൽ ഗുരുദേവ കുടുംബ യൂണിറ്റും, മെറ്റാവേഴ്‌സ് ഫോറിൻ എക്സ്ചേഞ്ച് ഗ്രുപ്പും സംയുക്തമായി സംഘടിപ്പിച്ച ഐ ക്യാമ്പിൽ നിന്നും സെലക്ട്‌ ചെയ്ത 50 പേർക്ക് സൗജന്യമായി കണ്ണടകൾ വിതരണം ചെയ്തു.

മേലൂർ ഗ്രാമപഞ്ചായത് കുന്നപ്പിള്ളി വാർഡിൽ ഗുരുദേവ കുടുംബ യൂണിറ്റും, മെറ്റാവേഴ്‌സ് ഫോറിൻ എക്സ്ചേഞ്ച് ഗ്രുപ്പും സംയുക്തമായി സംഘടിപ്പിച്ച ഐ ക്യാമ്പിൽ നിന്നും സെലക്ട്‌ ചെയ്ത 50 പേർക്ക് സൗജന്യമായി കണ്ണടകൾ വിതരണം ചെയ്തു. ക്യാമ്പിൽ പങ്കെടുത്തവരിൽ നിന്നും ഡോക്ടർ നിർദേശിച്ചവരായ 50 പേർക്കാണ് സൗജന്യ കണ്ണടകൾ വിതരണം നടത്തിയത്. ഉത്ഘാടന സമ്മേളനത്തിൽ ഗുരുദേവ കുടുംബയൂണിറ്റിന്റെ പ്രോഗ്രാം കോർഡിനേറ്റർ ശിവരാജൻ കാട്ടുങ്ങൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി. ആർ. ബിബിൻ രാജ് യോഗം ഉത്ഘാടനം ചെയ്തു.മെറ്റാവേഴ്സ് ഗ്രുപ്പിന്റെ CEO മാരായ മധു.വി. സി, നകുലൻ കെ. എ. എന്നിവർ ചേർന്നു കണ്ണടകൾ വിതരണം നടത്തി.ഗുരുദേവ യൂണിറ്റിന്റെ ഭാരവാഹികൾ ആയ എം. എസ്. അനൂപ്, കെ. പി. പ്രമേഷ്, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഗുരുദേവ കുടുംബ യൂണിറ്റ് കോർഡിനേറ്റർ ടി. പി. ഗിരീഷ് സ്വാഗതവും, സഞ്ജുമോൻ കെ. എസ് നന്ദിയും പറഞ്ഞു.

https://youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!