മോതിരക്കണ്ണി ആയിരത്തി അഞ്ഞൂറാം നമ്പർ എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിൽ , ഉയിർവ നി ആയുർവേദ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും, സൗജന്യ മരുന്നുവിതരണവും നടന്നു.
മോതിരക്കണ്ണി ആയിരത്തി അഞ്ഞൂറാം നമ്പർ എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിൽ , ഉയിർവനി ആയുർവേദ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും, സൗജന്യ മരുന്നുവിതരണവും നടന്നു. സൗജന്യ ആയുർവേദ ക്യാമ്പിൻ്റെ യും ,സൗജന്യ മരുന്ന വിതരണത്തിൻ്റെയും ഉദ്ഘാടനം പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മായ ശിവദാസൻ നിർവ്വഹിച്ചു.
എസ്.എൻ.ഡി.പി യോഗം ചാലക്കുടി യൂണിയൻ സെക്രട്ടറി കെ എ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി വി ആൻ്റെണി, ഗ്രാമ പഞ്ചായത്ത് മെമ്പർ ആനി ജോയ്, ഉയിവനി ഹോസ്പിറ്റൽ എം ഡി ആശ സുധീർ, എന്നിവർ ആശംസകൾ അർപ്പിച്ചു. ഷാജി തട്ടാശ്ശേരി സ്വാഗതവും, ശാഖ സെക്രട്ടറി കല്ലാണി ടീച്ചർ നന്ദിയും രേഖപ്പെടുത്തി. ഡോക്ടർമാരായ വസുദ കെ എസ്, അഷിബു ജേക്കബ്ബ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി