നഗരസഭ ചെയർമാൻ മാത്യു തോമസ് ഉദ്ഘാടനം ചെയ്തു.
അങ്കമാലി നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ആയുർവേദ ഡിസ്പൻസറിയുടെ നേതൃത്വത്തിൽ നടത്തിയ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും പ്രതിരോധ മരുന്ന് വിതരണവും നഗരസഭ ചെയർമാൻ മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. എല്ലാ രോഗങ്ങൾക്കുമുള്ള മരുന്നുകളും മഴക്കാല സംബന്ധമായ രോഗങ്ങൾക്കുള്ള പ്രതിരോധ മരുന്നുകളും സൗജന്യമായി ക്യാമ്പിൽ വിതരണം ചെയ്തു . ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ ശ്രീലത , ഡോ ലക്ഷ്മി പത്മനാഭൻ , ഡോ അശ്വതി എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ക്യാമ്പ് നിയന്ത്രിച്ചത്. അന്തരീക്ഷവായു ശുദ്ധീകരണത്തിനും കൊതുക് നിവാരണത്തിനുമുതകുന്ന അപരാജിത ധൂപ ചൂർണ്ണം ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും സൗജന്യമായി നൽകി
.ഉദ്ഘാടന യോഗത്തിൽ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൻ സിനി മനോജ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ ജെസ്മി ജിജോ ,ടി വൈ ഏല്യാസ് , ജാൻസി അരീയ്ക്കൽ , റോസിലി തോമസ്, ജില്ലാ ആസൂത്രണ സമിതി അംഗം റീത്ത പോൾ , കൗൺസിലർമാരായ ബാസ്റ്റിൻ ഡി പാറയ്ക്കൽ , ലിസ്സി പോളി , ജിത ഷിജോയി ,മുൻ ചെയർ പേഴ്സൻ വത്സല ഹരിദാസ് ,വയോമിത്രം കൺവീനർ അഗസ്റ്റിൻ തട്ടിൽ ,ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ ബിന്ദു ,കില റിസോഴ്സ് പേഴ്സൻ പി.ശശി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.